Quantcast

വാറ്റ് നടപ്പാക്കുന്ന സ്ഥാപനങ്ങളില്‍ സകാത്ത് ആന്റ് ടാക്സ് അതോറിറ്റി ലുലു ഗ്രൂപ്പിനെ മാതൃകയായി തെരഞ്ഞെടുത്തു

MediaOne Logo

Jaisy

  • Published:

    29 April 2018 11:04 PM GMT

വാറ്റ് നടപ്പാക്കുന്ന സ്ഥാപനങ്ങളില്‍ സകാത്ത് ആന്റ് ടാക്സ് അതോറിറ്റി ലുലു ഗ്രൂപ്പിനെ മാതൃകയായി തെരഞ്ഞെടുത്തു
X

വാറ്റ് നടപ്പാക്കുന്ന സ്ഥാപനങ്ങളില്‍ സകാത്ത് ആന്റ് ടാക്സ് അതോറിറ്റി ലുലു ഗ്രൂപ്പിനെ മാതൃകയായി തെരഞ്ഞെടുത്തു

ലുലുവിലെത്തിയ മന്ത്രാലയ പ്രതിനിധികള്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ഷൂട്ട് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു

സൌദിയിലെ മൂല്യ വര്‍ധിത നികുതി സമയബന്ധിതമായും സമഗ്രമായും നടപ്പാക്കുന്ന സ്ഥാപനങ്ങളില്‍ സകാത്ത് ആന്റ് ടാക്സ് അതോറിറ്റി ലുലു ഗ്രൂപ്പിനെ മാതൃകയായി തെരഞ്ഞെടുത്തു.

ലുലുവിലെത്തിയ മന്ത്രാലയ പ്രതിനിധികള്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ഷൂട്ട് ചെയ്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഇതാദ്യമായാണ് വാറ്റ് നടപ്പിലാക്കുന്നതില്‍ മാതൃകയായി ഒരു മലയാളി കമ്പനിയെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസം ജനറല്‍ അതോറിറ്റി ഫോര്‍ സകാത്ത് ആന്റ് ടാക്സ് വിഭാഗം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണിത്. വീഡിയോ കണ്ടത് അന്‍പതിനായിരത്തോളം പേര്‍. വാറ്റ് നടപടി ക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കിയ കമ്പനികളില്‍ മുന്‍ നിരയില്‍ ലുലു ഗ്രൂപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സകാത്ത് ആന്റ് ടാക്സ് വിഭാഗം ലുലുവിലെത്തി നടപ്പില്കാകുന്ന രീതി നേരിട്ട് മനസ്സിലാക്കി. മികച്ച രീതിയില്‍ നികുതി നടപ്പില്കാകുന്ന മാതൃകാ സ്ഥാപനങ്ങളില്‍ പെടുത്തിയാണ് ലുലുവിനെ തെരഞ്ഞെടുത്തത്.

ഇതിനു പുറമെ രണ്ട് അറബ് വാണിജ്യ സ്ഥാപനങ്ങളേയും മന്ത്രാലയം തെരഞ്ഞെടുത്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നികുതി ഘടനാ സമ്പ്രദായത്തിലാണ് ലുലുവിന്റെ വില്‍പന. ഇത് അതിവേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്ഥാപനത്തെ സഹായിച്ചിട്ടുണ്ട്.

TAGS :

Next Story