Quantcast

ഗൾഫ്​ പ്രതിസന്​ധി തുടരുന്നു; സ്​ഥിതി വഷളാകാതിരിക്കാൻ നടപടി

MediaOne Logo

Jaisy

  • Published:

    29 April 2018 12:03 AM GMT

ഗൾഫ്​ പ്രതിസന്​ധി തുടരുന്നു;  സ്​ഥിതി വഷളാകാതിരിക്കാൻ നടപടി
X

ഗൾഫ്​ പ്രതിസന്​ധി തുടരുന്നു; സ്​ഥിതി വഷളാകാതിരിക്കാൻ നടപടി

സൗദിയിലേക്കുള്ള ​സൈനിക വിമാനങ്ങൾ പുതിയ റൂട്ടിൽ പറക്കുന്നതുൾപ്പെടെ ആവശ്യമായ മുൻകരുതൽ നടപടികളും യുഎഇ സ്വീകരിക്കും

ഖത്തറുമായുള്ള ഭിന്നത കൂടുതൽ സങ്കീർണ്ണമാകാതിരിക്കാൻ യുഎഇ സൈനിക വിഭാഗങ്ങൾ അതീവ ജാഗ്രത പുലർത്തും. സൗദിയിലേക്കുള്ള ​സൈനിക വിമാനങ്ങൾ പുതിയ റൂട്ടിൽ പറക്കുന്നതുൾപ്പെടെ ആവശ്യമായ മുൻകരുതൽ നടപടികളും യുഎഇ സ്വീകരിക്കും. അതേ സമയം കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മൂന്ന്​ തവണ ഖത്തർ യുദ്ധവിമാനങ്ങൾ യു.എ.ഇ സൈനിക വിമാനങ്ങളെ ശല്യം ചെയ്തതായി യുഎഇ വ്യോമയാന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സൈനിക വിമാനങ്ങൾ വ്യോമാതിർത്തി മറികടന്നതായി ഖത്തറും യുഎഇയും അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു. തങ്ങളുടെ യാത്രാവിമാനങ്ങളെ ഖത്തർ സൈനിക വിമാനങ്ങൾ അനുഗമിച്ചതായി യുഎഇ അന്താരാഷ്ട്ര വ്യോമയാന സംഘടനക്ക്​ പരാതിയും നൽകിയിരുന്നു. തുടർച്ചയായ ഇത്തരം സംഭവങ്ങൾ സ്ഥിതിഗതികൾ ഗുരുതരമാക്കുമെന്ന ആശങ്ക രൂപപ്പെട്ട സാഹചര്യത്തിലാണ്​ യുഎഇ സൈനിക വിഭാഗം പക്വമായ പ്രതികരണവുമായി രംഗത്തു വന്നത്​. യാത്രാ വിമാനങ്ങളു​ടെ സുരക്ഷ കൂടി മുന്നിലെടുത്ത്​ ഖത്തർ വ്യോമാതിർത്തി സ്പർശിക്കാതിരിക്കാൻ നിർദേശം നൽകിയതായി എയർ ഫോഴ്​സ്​ ബ്രിഗേഡിയർ ജനറൽ ഹിലാൽ സഈദ്​ അൽ ഖുബൈസി പറഞ്ഞു.

ജൂൺ അഞ്ചു മുതൽ ഖത്തറുമായു​ള്ള എല്ലാ ബന്ധവും വിച്ഛേദിച്ച്​ സൗദി അനുകൂല രാജ്യങ്ങളുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസം റിയാദിൽ യോഗം ചേർന്നിരുന്നു. ഖത്തറുമായി ബന്ധപ്പെട്ട ഭാവി നടപടികൾ ചർച്ച ചെയ്യുന്നതിനായിരുന്നു യോഗം. അറബ്​ ദേശീയസുരക്ഷ ഉറപ്പാക്കാൻ കൂടുതൽ യോജിച്ചു നീങ്ങാനാണ്​ നാലു രാജ്യങ്ങളും തീരുമാനം കൈക്കൊണ്ടത്.

TAGS :

Next Story