Quantcast

സിത്രോമാക്സ് ആന്റിബയോട്ടിക് മരുന്ന് സുരക്ഷിതമെന്ന് യുഎഇ

MediaOne Logo

Alwyn

  • Published:

    30 April 2018 8:34 PM GMT

സിത്രോമാക്സ് ആന്റിബയോട്ടിക് മരുന്ന് സുരക്ഷിതമെന്ന് യുഎഇ
X

സിത്രോമാക്സ് ആന്റിബയോട്ടിക് മരുന്ന് സുരക്ഷിതമെന്ന് യുഎഇ

അസിത്രോമൈസിന്‍ എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഈ മരുന്ന് ഉല്‍പന്നങ്ങളെ കുറിച്ച ആശങ്കയുടെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

ബാക്ടീരിയ അണുബാധക്കെതിരെ ഉപയോഗിക്കുന്ന സിത്രോമാക്സ് ആന്റിബയോട്ടിക് സുരക്ഷിതമാണെന്ന് യുഎഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അസിത്രോമൈസിന്‍ എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഈ മരുന്ന് ഉല്‍പന്നങ്ങളെ കുറിച്ച ആശങ്കയുടെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

വളരെ ചുരുക്കം ആളുകളില്‍ ഈ ആന്റിബയോട്ടിക് ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് മരുന്നിന്റെ നിര്‍മാതാക്കളായ ഫൈസര്‍ ആരോഗ്യ മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ആന്റിബയോട്ടിക് കുറിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ആശുപത്രികള്‍ക്കും ക്ളിനിക്കുകള്‍ക്കും മന്ത്രാലയം സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്ന് അസി. അണ്ടര്‍സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു.

മരുന്നിന്റെ പാക്കറ്റിന് പുറത്ത് അലര്‍ജിയുണ്ടാകാന്‍ സാധ്യതയുള്ള കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വാങ്ങി ഉപയോഗിക്കരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ചെവി- ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവക്കാണ് സാധാരണ ഈ മരുന്ന് ഉപയോഗിക്കാറുള്ളത്.

TAGS :

Next Story