കുവൈത്തില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ കരാര്‍ പരിഷ്കരിക്കുന്നു
കുവൈത്തില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ കരാര്‍ പരിഷ്കരിക്കുന്നു
അറബി ഭാഷയിൽ മാത്രമുള്ള നിലവിലെ കരാറിൽ ഇംഗ്ളീഷ് കൂടി ചേർത്താണ് പരിഷ്കരിക്കുന്നത്
കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിൽ കരാർ പരിഷ്കരിക്കുന്നു . അറബി ഭാഷയിൽ മാത്രമുള്ള നിലവിലെ കരാറിൽ ഇംഗ്ളീഷ് കൂടി ചേർത്താണ് പ രിഷ്കരിക്കുന്നത് . റിക്രൂട്ട് ചെയ്ത ആദ്യ ആറുമാസക്കാലം ഗാർഹികജോലിക്കാരുടെ പൂർണ ഉത്തരവാദിത്തം റിക്രൂട്ടിങ് ഓഫീസുകൾക്കായിരിക്കുമെന്നും അധികൃതർ അറിയിച്ചു .
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ വേതനം ,ഡ്യൂട്ടി സമയം,വാർഷിക അവധി . മൂന്നു മാസത്തെ പ്രൊബേഷൻ കാലാവധി , കരാർ കാലാവധി എന്നിവ പുതിയ കരാർ ഫോമിൽ അറബിയിലും ഇംഗ്ലീഷിലും ഉൾപ്പെടുത്തും . നിലവിലെ അഞ്ചു പുറങ്ങളുള്ള ഫോറത്തിന് പകരം ഒറ്റപ്പുറത്തിലായിരിക്കും പരിഷ്കരിച്ച തൊഴിൽ കരാർ . നിലവിലെ വ്യവസ്ഥകൾക്കൊപ്പം ഏതാനും കാര്യങ്ങൾ പുതുതായി ഉൾപ്പെടുത്തിയാണ് കരാർ പരിഷ്കരിക്കുന്നതെന്നു മാനവ ശേഷി വകുപ്പ് അറിയിച്ചു കാലാവധി കഴിഞ്ഞു രാജ്യത്തേക്ക് മടങ്ങേണ്ട സാഹചര്യത്തിൽ നൽകേണ്ട വിമാനയാത്രാക്കൂലി , സേവനാനന്തര ആനുകൂല്യങ്ങൾ , തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങളും കരാറിൽ ഉണ്ടാകും . അതിനിടെ ഓഫിസുകള്‍ വഴി റിക്രൂട്ട് ചെയ്യപ്പെടുന്ന ഗാര്‍ഹിക തൊഴിലാളികളെ സ്പോണ്‍സര്‍മാര്‍ക്ക് കൈമാറുമ്പോള്‍ വീട്ടുടമയും ഓഫിസ് അധികൃതരും ഉടമ്പടിയുടെ പകര്‍പ്പ് സൂക്ഷിക്കണമെന്നു തൊഴിൽ മന്ത്രാലയത്തിലെ ഗാർഹിക ത്തൊഴിലാളി വിഭാഗം നിർദേശിച്ചു ഉടമ്പടിയിലെ വ്യവസ്ഥകള്‍ ലംഘിക്കുകയോ മാറ്റം വരുത്തുകയോ ചെയ്‌താൽ നിയമനടപടികള്‍ക്ക് വിധേയമാക്കും. റിക്രൂട് ചെയ്ത തൊഴിലാളിയുടെ പൂർണ ഉത്തരവാദിത്തം ആദ്യ ആറുമാസം ഓഫീസുകൾക്കായിരിക്കുമെന്നും കരാര്‍ പ്രകാരം ഒരു സ്പോൺസർക്കു നൽകിയ തൊഴിലാളിയെ മറ്റൊരു സ്പോണ്‍സര്‍ക്ക് സ്വീകരിക്കാനോ വേറൊരിടത്തേക്ക് മാറ്റാനോ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.
Adjust Story Font
16