Quantcast

ദുബൈയുടെ കിരീടത്തില്‍ പൊന്‍തൂവലായി ഓപ്പറ ഹൌസ്

MediaOne Logo

Alwyn

  • Published:

    1 May 2018 8:51 AM GMT

ദുബൈയുടെ കിരീടത്തില്‍ പൊന്‍തൂവലായി ഓപ്പറ ഹൌസ്
X

ദുബൈയുടെ കിരീടത്തില്‍ പൊന്‍തൂവലായി ഓപ്പറ ഹൌസ്

ലോകത്തെ വിനോദ സഞ്ചാരികളുടെ ഈ ആകര്‍ഷണ കേന്ദ്രത്തിന്റെ കിരീടത്തില്‍ ഒരുപൊന്‍ തൂവലാവുകയാണ് പുതുതായി തുറന്ന ഈ ഓപ്പറ ഹൌസ്.

ഷോപ്പിങ് മാളുകള്‍ക്കും അംബരചുംബികള്‍ക്കും പ്രശസ്തമാണ് ദുബൈ. ലോകത്തെ വിനോദ സഞ്ചാരികളുടെ ഈ ആകര്‍ഷണ കേന്ദ്രത്തിന്റെ കിരീടത്തില്‍ ഒരുപൊന്‍ തൂവലാവുകയാണ് പുതുതായി തുറന്ന ഈ ഓപ്പറ ഹൌസ്. ലോകത്തെ വിഖ്യാത സംഗീതജ്ഞരുടെ സംഗീതപരിപാടികള്‍ക്ക് ഇനി ഈ ഓപ്പറ വേദിയാകും.

രണ്ടായിരം പേര്‍ക്കിരിക്കാവുന്നതാണ്ബുര്‍ജ് ഖലീഫയോട് ചേര്‍ന്നുള്ള ഈ ഓപ്പറ. ബാലെകളും, സംഗീത പരിപാടികളും അവതരിപ്പിക്കാന്‍ മികച്ച ഇടമായാണ് ഇത് രൂപകല്‍പന ചെയ്തിട്ടുള്ളത്. ഒരു പത്തേമാരിയുടെ മാതൃകയിലാണ് ഓപ്പറയുടെ രൂപഘടന. ഇമാര്‍ പ്രോപ്പര്‍ട്ടീസാണ് ഇത് നിര്‍മിച്ചത്. ഇത് പശ്ചിമേഷ്യക്കാരെയും പാശ്ചാത്യരെയും ഒരു പോലെ ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്പാനിഷ് ഗായകന്‍ ഷൂസേ കറേറാസ്, ലെസ് മിസറെബിളെ, വെസറ്റ് സൈഡ് സ്റ്റോറി, ദ ബാര്‍ബര്‍ ഓഫ് സെവില്ലെ തുടങ്ങിയ ബാന്‍ഡുകളും ഉടന്‍ തന്നെ ഇവിടെ പരിപാടികള്‍ അവതരിപ്പിക്കും. അറുപതിനായിരം ചതുരശ്ര അടിയുള്ള ഈ കെട്ടിടം മൂന്ന് വര്‍ഷം കൊണ്ടാണ് പണിതുയര്‍ത്തിയത്. ഒമാനില്‍ 2012ല്‍ ഒരു ഓപ്പറ തുറന്നിരുന്നു.

TAGS :

Next Story