Quantcast

അന്താരാഷ്ട്ര പുസ്തക മേള ഇന്ന് സമാപിക്കും

MediaOne Logo

admin

  • Published:

    1 May 2018 4:34 PM

റിയാദ് അന്താരാഷ്ട്ര എക്സിബിഷനില്‍ നടക്കുന്ന മേളയില്‍ ശനിയാഴ്ച രാത്രി പത്ത് വരെ മാത്രമേ പ്രവേശനമുണ്ടാകൂ

റിയാദിലെ അക്ഷര പ്രേമികള്‍ക്ക് വായനയുടെ വാതായനങ്ങള്‍ തുറന്ന് സാംസ്കാരിക മന്ത്രാലയം ഒരുക്കിയ അന്താരാഷ്ട്ര പുസ്തക മേള നാളെ സമാപിക്കും. റിയാദ് അന്താരാഷ്ട്ര എക്സിബിഷനില്‍ നടക്കുന്ന മേളയില്‍ ശനിയാഴ്ച രാത്രി പത്ത് വരെ മാത്രമേ പ്രവേശനമുണ്ടാകൂ. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് വ്യത്യസ്ത മേഖലകളിലെ പുസ്തകങ്ങള്‍ തേടി മേളക്കെത്തിയത്.

വായനക്ക് വാര്‍ധക്യമില്ല എന്ന തലക്കെട്ടില്‍ വിരുന്നെത്തിയ മുപ്പതാമത് റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇതുവരെ മൂന്ന് ലക്ഷത്തോളം അക്ഷര പ്രമേകളാണ് സന്ദര്‍ശകരായെത്തിയത്. വിവിധ ലോക ഭാഷകളില്‍ നിന്നും അറബി സാഹിത്യ ലോകത്തേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികള്‍ തേടിയാണ് സന്ദര്‍ശകര്‍ ഏറെയെത്തിയത്. ബാല സാഹിത്യം, ചരിത്ര രചനകള്‍, നോവലുകള്‍, ചെറുകഥകള്‍ തുടങ്ങി അറബിയിലും ഇംഗ്ലീഷിലുമുള്ള നിരവധി പുസ്തകങ്ങളാണ് വായനക്കാര്‍ സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്ന് മലയാളത്തിന്‍െറ സാന്നിധ്യവുമായെത്തിയ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ സ്റ്റാളിലും പുതിയ പുസ്തകങ്ങള്‍ തേടി മലയാളി വായനക്കാര്‍ കുടുംബ സമേതം എത്തി. സ്വന്തം പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമെ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ ഏറ്റവും പുതിയ കൃതികളും ഐ.പി.എച്ച് പവലിയനിലുണ്ട്.

മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം പ്രസാധകരാണ് സൗദിയിലെ ഏറ്റവും വലിയ അക്ഷരമേളക്കത്തെിയത്. ഗ്രീസായിരുന്നു ഇത്തവണത്തെ അതിഥി രാജ്യം. രാജ്യത്തിന്റെ സൈനിക മുന്നേറ്റങ്ങള്‍ പ്രമേയമാക്കിയ പെയിന്‍റിംങുകളും യുദ്ധത്തിന്റെ ഫോട്ടോകളുടെയും പ്രദര്‍ശനവും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. നിരവധി പ്രത്യേകതകളോടെ ഒരുക്കിയ മുപ്പതാമത് മേള വന്‍ വിജയമാണെന്നാണ് സംഘടാകരുടെ വിലയിരുത്തല്‍. പാര്‍ക്കിംങ് കേന്ദ്രങ്ങളില്‍ നിന്ന് നഗരിയിലേക്ക് ഒരുക്കിയ സൌജന്യ ബസ് സര്‍വ്വീസ് അടക്കം സന്ദര്‍ശകര്‍ക്കുള്ള സേവനങ്ങള്‍ വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്.

TAGS :

Next Story