കുവൈത്തിൽ നിന്നും ശുദ്ധജലം കയറ്റുമതി ചെയ്യുന്നതിന് വിലക്ക്
കുവൈത്തിൽ നിന്നും ശുദ്ധജലം കയറ്റുമതി ചെയ്യുന്നതിന് വിലക്ക്
പ്രാദേശികമായി സംസ്കരിച്ചെടുത്ത ശുദ്ധജലം വിദേശരാജ്യങ്ങളിലെക്കു കയറ്റി അയക്കുന്നതിനാണ് വിലക്ക്
കുവൈത്തിൽ നിന്നും ശുദ്ധജലം കയറ്റി അയക്കുന്നതു വിലക്കിക്കൊണ്ട് വാണിജ്യ മന്ത്രാലയത്തിന്റെ ഉത്തരവ് . പ്രാദേശികമായി സംസ്കരിച്ചെടുത്ത ശുദ്ധജലം വിദേശരാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നതിനാണ് വിലക്ക് . ജ്യൂസുകൾക്കും മറ്റു പാനീയങ്ങൾക്കും ഉത്തരവ് ബാധകമല്ല.
ജലം വൈദ്യുതി മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം വ്യവസായ മന്ത്രി ഖാലിദ് അൽ റൗദാൻ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അടുത്ത ഞായറാഴ്ച ഔദ്യോഗിക ഗസറ്റിൽ ഉത്തരവ് പ്രസിദ്ധീകരിക്കപ്പെടുന്നതോടെ നിയമം പ്രാബല്യത്തിലാകും. ഉത്തരവ് ലംഘിക്കപ്പെടുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ അതിർത്തി കവാടങ്ങളിലെ ഉദ്യോഗസ്ഥർക്ക് മന്ത്രാലയം നിർദേശം നൽകി. അതേസമയം, ജൂസുകൾ പോലുള്ള പാനീയങ്ങൾ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് അധികൃതർ വ്യക്തമാക്കി. ജലത്തിെൻറ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ജല-വൈദ്യുതി മന്ത്രാലയം ഈ നിർദേശം മുന്നോട്ടുവെച്ചത്. ലോക രാജ്യങ്ങളിൽ ആളോഹരി ജലോപയോഗം ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യമാണ് കുവൈത്ത്. പ്രതിദിനം ശരാശരി 500 ലിറ്റർ ആണ് കുവൈത്തിലെ ആളോഹരി ജലോപഭോഗം .
Adjust Story Font
16