Quantcast

യുഎഇയിൽ മൂടൽമഞ്ഞ്​ തുടരുന്നു; വിമാന സർവീസുകൾ വീണ്ടും താളം തെറ്റി

MediaOne Logo

Jaisy

  • Published:

    1 May 2018 4:58 AM GMT

യുഎഇയിൽ മൂടൽമഞ്ഞ്​ തുടരുന്നു; വിമാന സർവീസുകൾ വീണ്ടും താളം തെറ്റി
X

യുഎഇയിൽ മൂടൽമഞ്ഞ്​ തുടരുന്നു; വിമാന സർവീസുകൾ വീണ്ടും താളം തെറ്റി

നിരവധി വിമാന സർവീസുകൾ പുന:ക്രമീകരിക്കേണ്ടി വന്നതായി അധികൃതർ അറിയിച്ചു

അബൂദബി ഉൾപ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ്​. രണ്ടാം ദിവസമായ ശനിയാഴ്ചയും അബൂദബിയിൽ വിമാന ഗതാഗതം താളം തെറ്റി. നിരവധി വിമാന സർവീസുകൾ പുന:ക്രമീകരിക്കേണ്ടി വന്നതായി അധികൃതർ അറിയിച്ചു.

കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന്​ വിമാന സർവീസുകൾ പലതും വൈകിയതായി ഇത്തിഹാദ്​ എയർവേസ്​ വെളിപ്പെടുത്തി. ഡസൻ കണക്കിന്​ വിമാനങ്ങൾ വൈകുകയും ചിലത്​ റൂട്ട്​ മാറ്റി വിടുകയും ചെയ്തു. അടുത്ത മൂന്ന്​ ദിവസങ്ങൾ കൂടി മൂടൽമഞ്ഞ്​ തുടരുമെന്നാണ്​ യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്​ നൽകുന്ന മുന്നറിയിപ്പ്​. പുലർകാലങ്ങളിൽ കനത്ത മഞ്ഞിന്​ സാധ്യതയുണ്ട്​. വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം.

വിമാന സർവീസുകൾ വൈകിയതു കാരണം യാത്രക്കാർക്ക്​ അബൂദബിയിൽ ബദൽ താമസ സൗകര്യം ഒരുക്കിയതായി ഇത്തിഹാദ്​ എയർവേസ്​ അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം അടുത്ത ഒന്നുരണ്ടു ദിവസങ്ങൾ കൂടി വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുണ്ട്​. രാത്രിയിലും വെളുപ്പിനുമുള്ള സർവീസുകളെയാണ്​ മൂടൽമഞ്ഞ്​ പ്രധാനമായും തടസപ്പെടുത്തുന്നത്​.

യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട്​ വിമാനങ്ങളുടെ സമയം സ്ഥിരീകരിക്കണമെന്ന്​ വിമാനത്താവള അധികൃതർ യാത്രികരോട്​ ആവശ്യപ്പെട്ടു.

TAGS :

Next Story