Quantcast

യുഎഇയില്‍ മനുഷ്യ അവയവ കൈമാറ്റത്തിന് പുതിയ നിയമം

MediaOne Logo

Jaisy

  • Published:

    2 May 2018 5:33 PM GMT

യുഎഇയില്‍ മനുഷ്യ അവയവ കൈമാറ്റത്തിന് പുതിയ നിയമം
X

യുഎഇയില്‍ മനുഷ്യ അവയവ കൈമാറ്റത്തിന് പുതിയ നിയമം

മൂലകോശങ്ങള്‍, രക്തകോശങ്ങള്‍, മജ്ജ എന്നിവ മാറ്റുന്നതിന് ഇത് ബാധകമല്ല

യുഎഇയില്‍ മനുഷ്യ അവയവ കൈമാറ്റത്തിന് മറവിലെ കച്ചവടം നിരോധിച്ച് പുതിയ നിയമം പ്രഖ്യാപിച്ചു. മൂലകോശങ്ങള്‍, രക്തകോശങ്ങള്‍, മജ്ജ എന്നിവ മാറ്റുന്നതിന് ഇത് ബാധകമല്ല.

മനുഷ്യാവയവങ്ങള്‍, അവയുടെ ഭാഗങ്ങള്‍, കോശങ്ങള്‍ എന്നിവ വില്‍ക്കുന്നതും വാങ്ങുന്നതും ഇനി യുഎഇയില്‍ കുറ്റകരമാണ്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ ആല്‍ നഹ്‍യാനാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. നിയമവിരുദ്ധമായ അവയവ-കോശമാറ്റം സംബന്ധിച്ച പ്രചാരണങ്ങള്‍, പരസ്യങ്ങള്‍, ഇടനില പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും നിരോധമുണ്ട്. പണത്തിന് പകരമായി ഒരു നിലക്കും അവയവങ്ങള്‍ നല്‍കാന്‍ പാടില്ല. അവയവമാറ്റത്തിന് ലൈസന്‍സുള്ള ആരോഗ്യ കേന്ദ്രത്തിലായിരിക്കണം ശസ്ത്രക്രിയ. അംഗീകൃത ഡോക്ടര്‍മാര്‍ മാത്രമേ ഇത് നിര്‍വഹിക്കാവൂ. അവയവങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ കച്ചവടത്തിന് ഇടനിലക്കാരനാവുകയോ ചെയ്താല്‍ 30,000 മുതല്‍ ലക്ഷം ദിര്‍ഹം വരെയാണ് പിഴ. ഇത്തരം കച്ചവടത്തില്‍ ഏര്‍പ്പെടുകയോ ദല്ലാളായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അഞ്ച് മുതല്‍ ഏഴ് വരെ വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം മുതല്‍ 30 ലക്ഷം വരെ ദിര്‍ഹം പിഴയും വിധിക്കും. ഇത്തരത്തില്‍ നേടിയ പണം കണ്ടുകെട്ടും. വഞ്ചിച്ചോ നിര്‍ബന്ധിച്ചോ ശരീരഭാഗം നീക്കം ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് പത്ത് വര്‍ഷം തടവും, പത്ത് ലക്ഷം മുതല്‍ കോടി വരെ ദിര്‍ഹം പിഴയും വിധിക്കും. അവയവം നീക്കം ചെയ്യപ്പെടുന്ന വ്യക്തി മരിക്കുകയോ വികലാംഗനാവുകയോ ചെയ്താല്‍ ജീവപര്യന്തം തടവും 20 കോടി ദിര്‍ഹം പിഴയും വിധിക്കും

അറിഞ്ഞു കൊണ്ട് പണം നല്‍കി വാങ്ങിയ അവയവം മാറ്റിവെക്കുന്ന ഡോക്ടര്‍ക്ക് ആറ് മാസം തടവും അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ പിഴയും ലഭിക്കും. ഇത്തരം ശസ്ത്രക്രിയകള്‍ നിയന്ത്രിക്കാനും അവയവകടത്ത് തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം.

TAGS :

Next Story