Quantcast

ഖത്തറില്‍ നാടകക്കാലം

MediaOne Logo

Jaisy

  • Published:

    2 May 2018 11:04 PM GMT

ഖത്തറില്‍ നാടകക്കാലം
X

ഖത്തറില്‍ നാടകക്കാലം

ഏപ്രില്‍ 21 ന് പയ്യന്നൂര്‍ സൗഹൃദവേദി അവതരിപ്പിക്കുന്ന മുച്ചന്‍ ആണ് ആദ്യ നാടകം

ഈ അവധിക്കാലത്ത് ഖത്തറിലെ നാടക പ്രേമികള്‍ക്കായി അഞ്ച് നാടകാവിഷ്‌കാരങ്ങള്‍ കൂടി അരങ്ങിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ദോഹയിലെ നാടക പ്രവര്‍ത്തകര്‍ . ഏപ്രില്‍ 21 ന് പയ്യന്നൂര്‍ സൗഹൃദവേദി അവതരിപ്പിക്കുന്ന മുച്ചന്‍ ആണ് ആദ്യ നാടകം .

മുന്‍ വര്‍ഷങ്ങളില്‍ നടന്നുവന്നിരുന്ന പ്രവാസി നാടക മത്സരം ഇക്കുറി ഒഴിവാക്കിയത് ഖത്തറിലെ നാടക പ്രേമികളെ നിരാശരാക്കിയിരുന്നു . ഈ വിടവ് നികത്താനെന്ന വണ്ണമാണ് ഈ അവധിക്കാലത്ത് വ്യത്യസ്ഥമായ അഞ്ച് നാടകങ്ങളുമായി ദോഹയിലെ നാടക പ്രവര്‍ത്തകര്‍ രംഗത്തൈത്തുന്നത്. ഏപ്രില്‍ 21 ന് വെകിട്ട് 6 മണിക്ക് ഐസിസി അശോകഹാളില്‍ അരങ്ങേറുന്ന പയ്യന്നൂര്‍ സൗഹൃദ വേദിയുടെ മുച്ചന്‍ എന്ന രംഗാവിഷ്‌കാരത്തോടെ നാടക പരമ്പരക്ക് തുടക്കമാവും വിനോദ് കാനായി രചിച്ച നാടകത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് ഗണേഷ്ബാബു മയ്യില്‍ രതീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

തിരുമുറ്റം ഖത്തറുമായി സഹകരിച്ച് റിമെംബറന്‍സ് തിയേറ്റര്‍ അവതരിപ്പിക്കുന്ന മൂകനര്‍ത്തകന്‍ ഏപ്രില്‍ 27 ന് ഐ സി സി യില്‍ അരങ്ങേറും . ആസിഫ് കരിം ഭായി രചിച്ച നാടകത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് ശശിധരന്‍ നടുവിലാണ് . അഭിനയ സംസ്‌കൃതിയുടെ ബാനറില്‍ നിധിന്‍ ചനു സംവിധാനം ചെയ്യുന്ന കനല്‍ ചൂളകള്‍ എന്ന നാടകം മെയ് അഞ്ചിനാണ് അരങ്ങിലെത്തുക . യൂത്ത് ഫോറത്തിലെ യൂത്ത് ലൈവ് വേദിയായിലായിരിക്കും നാടകം അരങ്ങേറുക കൂടാതെ ജൂണ്‍ 30 ന് ബഷീര്‍ അനസ്മരണവേദിയില്‍ അഭിനയ സംസ്‌കൃതിയുടെ മുച്ചീട്ടുകളിക്കാരന്റെ മകള്‍ വീണ്ടും അരങ്ങിലെത്തും ബഷീര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാടകത്തിന്റെ ഖത്തറിലെ നാലാമത്തെ അരങ്ങാണിത് . ഇതിനു പുറമെ യാണ് നാടക സൗഹൃദ വേദിയുടെ പെരുന്തച്ചനും , അക്ബര്‍ കക്കട്ടിലിന്റെ കൃതിയെ ആസ്പദമാക്കിയുള്ള കുഞ്ഞിമൂസ വിവാഹിതനാകുന്നു എന്ന രംഗാവിഷ്‌കാരവും അരങ്ങില്‍ ഒരുങ്ങുന്നത് . കൂടാതെ ഒക്ടോബറില്‍ എഫ് സി സി രംഗാവിഷ്‌കാര മത്സരവും , സെപ്തംബര്‍ അവസാനത്തില്‍ സംസ്‌കൃതിയുടെ അരങ്ങ് 2017 ഉം ദോഹയില്‍ നടക്കും .

TAGS :

Next Story