Quantcast

അനധികൃത താമസക്കാരെ പിടികൂടാനുള്ള കാമ്പയിൻ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്

MediaOne Logo

Jaisy

  • Published:

    2 May 2018 8:38 AM GMT

അനധികൃത താമസക്കാരെ പിടികൂടാനുള്ള കാമ്പയിൻ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്
X

അനധികൃത താമസക്കാരെ പിടികൂടാനുള്ള കാമ്പയിൻ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്

പെരുന്നാൾ അവധിക്കു ശേഷം രാജ്യമെങ്ങും കർശന പരിശോധനക്കു സാധ്യത

അനധികൃത താമസക്കാരെ പിടികൂടാനുള്ള കാമ്പയിൻ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം . പെരുന്നാൾ അവധിക്കു ശേഷം രാജ്യമെങ്ങും കർശന പരിശോധനക്കു സാധ്യത . ഇഖാമ ഇല്ലാതെ രാജ്യത്തു തങ്ങുന്ന മുഴുവൻ വിദേശികളെയും പിടികൂടി നാടുകടത്തുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി.

ചെറിയ ഇടവേളക്ക്​ ശേഷമാണ് അനധികൃത താമസക്കാർക്കായുള്ള തെരച്ചിൽ ശക്തമാക്കാൻ ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നത് . കഴിഞ്ഞ പൊലീവർഷം പോലീസ് ​ രാജ്യവ്യാപകമായി നടത്തിയ കാമ്പയിനിൽ ഇഖാമ രേഖകൾ ഇല്ലാത്ത ആയിരക്കണക്കിന്​ വിദേശികളാണ്​ പിടിയിലായത് ​ഓരോ പ്രദേശത്തെയും പ്രവേശനമാർഗങ്ങൾ ഉപരോധിച്ചായിരുന്നു പൊലീസ്​ റെയ്ഡ് സമാനമായ പരിശോധനക്കാണ്​ അണിയറയിൽ ഒരുക്കം നടക്കുന്നത്​. പെരുന്നാൾ കഴിഞ്ഞാൽ അധികം വൈകാതെ പൊലീസ്​ രംഗത്തിറങ്ങുമെന്നാണ് സൂചന . അനധികൃതമായി രാജ്യത്ത്​ തങ്ങുന്ന മുഴുവൻ പേരെയും പിടികൂഡി നാടുകടത്തുമെന്നാണ് ​ ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് . ​ സംശയം തോന്നുന്നവരെ മുഴുവൻ അറസ്റ്റ് ചെയ്യുകയും പിന്നീട് തിരിച്ചറിയൽ രേഖകളിൽ സൂക്ഷ്മ പരിശോധന നടത്തി കുറ്റക്കാരല്ലാത്തവരെ .വിട്ടയക്കുകയും ചെയ്യുന്നതാണ് കാമ്പയിൻ രീതി . ഇഖാമ കാലാവധി തീർന്നവർ, സ്​പോൺസർമാറി ജോലി ചെയ്യുന്നവർ, സിവിൽ-ക്രിമിനൽ കേസുകളിലെ പ്രതികൾ, മദ്യ-മയക്കുമരുന്ന് കച്ചവടക്കാർ, ഒരു തിരിച്ചറിയൽ രേഖകളും കൈവശമില്ലാത്തവർ എന്നിവർക്കായാണ് പൊലീസ്​ വല വിരിക്കുന്നത്​. സമാന്തരമായി ഗതാഗത നിയമലംഘകരെ കണ്ടെത്താനും നടപടികൾ കർശനമാക്കും . ഉന്നത സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .

TAGS :

Next Story