Quantcast

മസ്കത്തിൽ നിന്ന്​ ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക്​ അധിക വിമാനക്കൂലി നൽകാതെ ടെലിവിഷനുകൾ നാട്ടിൽ കൊണ്ടുപോകാം

MediaOne Logo

Jaisy

  • Published:

    2 May 2018 12:01 PM GMT

മസ്കത്തിൽ നിന്ന്​ ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക്​ അധിക വിമാനക്കൂലി നൽകാതെ ടെലിവിഷനുകൾ നാട്ടിൽ കൊണ്ടുപോകാം
X

മസ്കത്തിൽ നിന്ന്​ ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക്​ അധിക വിമാനക്കൂലി നൽകാതെ ടെലിവിഷനുകൾ നാട്ടിൽ കൊണ്ടുപോകാം

സൗജന്യ ലഗേജ്​ അലവൻസിൽ ഉൾപ്പെടുത്തിയാകും ഈ ആനുകൂല്യം ലഭ്യമാക്കുക

ടെലിവിഷൻ നാട്ടിൽ കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക്​ സന്തോഷം പകരുന്ന തീരുമാനവുമായി ജെറ്റ്​ എയർവേസും എയർ ഇന്ത്യയും. മസ്കത്തിൽ നിന്ന്​ ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക്​ അധിക വിമാനക്കൂലി നൽകാതെ ടെലിവിഷനുകൾ നാട്ടിൽ കൊണ്ടുപോകാൻ സാധിക്കും.

സൗജന്യ ലഗേജ്​ അലവൻസിൽ ഉൾപ്പെടുത്തിയാകും ഈ ആനുകൂല്യം ലഭ്യമാക്കുക. 48 ഇഞ്ച്​ വരെയുള്ള ടെലിവിഷൻ ആണ് ​ ഇങ്ങനെ കൊണ്ടുപോകാൻ സാധിക്കുക. നവംബർ 1 മുതൽ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ ഈ ആനുകൂല്യം ലഭ്യമാകുമെന്നാണ്​ സർക്കുലറിൽ ഉള്ളതെന്ന്​ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നവർ പറഞ്ഞു. ടെലിവിഷനുകൾ ഒറിജിനൽ പാക്കിങ്ങിൽ ഉള്ളതാകണം. ടെലിവിഷൻ അടക്കം ലഗേജിന്റെ ഭാരം സൗജന്യ പരിധിയിലും അധികമായാൽ ഓരോ കിലോക്കും അധിക നിരക്ക്​ നൽകേണ്ടിവരും. ഇരുപത്​ റിയാലും അതിന്​ മുകളിലും വരെ ലാഭമാണ്​ പുതിയ തീരുമാനം വഴി ടെലിവിഷനുകൾ കൊണ്ടുപോകുന്നവർക്ക്​ ഉണ്ടാവുക.

TAGS :

Next Story