Quantcast

സൌദിയില്‍ വിദേശികള്‍ക്ക് മുക്കാല്‍ ലക്ഷത്തോളം തൊഴിലവസരങ്ങള്‍

MediaOne Logo

Jaisy

  • Published:

    2 May 2018 9:18 AM GMT

സൌദിയില്‍ വിദേശികള്‍ക്ക് മുക്കാല്‍ ലക്ഷത്തോളം തൊഴിലവസരങ്ങള്‍
X

സൌദിയില്‍ വിദേശികള്‍ക്ക് മുക്കാല്‍ ലക്ഷത്തോളം തൊഴിലവസരങ്ങള്‍

സ്വകാര്യ മേഖലയില്‍ നാല്‍പതിനായിരത്തിലേറെ തൊഴില്‍ തസ്തികകള്‍ സ്വദേശികള്‍ക്കും ഒഴിഞ്ഞു കിടക്കുകയാണ്

തൊഴില്‍ പ്രതിസന്ധി ശക്തമാകുന്നതിനിടെ സൌദിയില്‍ വിദേശികള്‍ക്ക് മുക്കാല്‍ ലക്ഷത്തോളം തൊഴിലവസരങ്ങള്‍. സ്വകാര്യ മേഖലയില്‍ നാല്‍പതിനായിരത്തിലേറെ തൊഴില്‍ തസ്തികകള്‍ സ്വദേശികള്‍ക്കും ഒഴിഞ്ഞു കിടക്കുകയാണ്. പുതുതായി ആരംഭിച്ച സ്ഥാപനങ്ങളിലും തൊഴിലവസരങ്ങളുണ്ട്. വിദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുമെന്ന് തൊഴില്‍ മന്ത്രാലയവും അറിയിച്ചു.

സൗദിയിലെ പ്രാദേശിക മാധ്യമങ്ങളാണ് തൊഴിലവസരങ്ങളുടെ കണക്ക് പുറത്ത് വിട്ടത്. 1,16,068 ഒഴിവുകളാണ് സ്വകാര്യ മേഖലയില്‍. ഇതിൽ 40 ശതമാനം അഥവാ അന്‍പതിനായിരം തസ്തിക മാത്രമാണ് സ്വദേശികൾക്ക് സംവരണം ചെയ്തത്. അതായത് മുക്കാല്‍ ലക്ഷത്തോളം തൊഴിലവസരങ്ങള്‍ വിദേശികളെ കാത്തിരിപ്പുണ്ട്. ശക്തമായ സ്വദേശിവത്കരണമുണ്ട് സൌദിയില്‍. സ്വദേശികള്‍ക്ക് ജോലി സാധ്യതയുള്ള മേഖല കണക്കാക്കിയാണ് ഇത്. ഇതല്ലാത്ത മേഖലയിലാണ് ഇത്രയധികം ജോലികള്‍. വാണിജ്യ, ഹോട്ടൽ, താമസ സൗകര്യ മേഖലകളിലാണ് ജോലികള്‍ കൂടുതലും. ഈ മേഖലയില്‍ മുപ്പത്തയ്യായിരം ജോലികള്‍ സ്വദേശികള്‍ക്കും പതിമുവ്വായിരത്തോളം സ്വദേശികള്‍ക്കുമാണ്.

വ്യവസായ മേഖലയിൽ ഇരുപതിനായിരത്തോളം ഒഴിവുണ്ട്. ഇതില്‍ പകുതിയിലേറെ ജോലി വിദേശികള്‍ക്ക് ലഭിക്കും. കഴിഞ്ഞ വർഷമാദ്യം മുതൽ ഈ വർഷം മാർച്ച് വരെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം 8,19,881 തൊഴിൽ വിസകൾ ഇഷ്യൂ ചെയ്തിരുന്നു. എന്നിട്ടും ഇത്രയേറെ തൊഴിലവസരങ്ങള്‍ ബാക്കിയാകുന്നത് പ്രവാസികള്‍ക്ക് പ്രതീക്ഷയാകും. വിഷൻ 2030 ന്റെ ഭാഗമായി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നുണ്ട്. സ്വദേശികൾക്കും വിദേശികള്‍ക്കും ഒരു പോലെ അവസരമുണ്ടാകുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്നലെ ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story