Quantcast

ഇറോം ശർമിളയ്ക്ക് ഐക്യദാർഢ്യവുമായി ദോഹയില്‍ സംഗമം

MediaOne Logo

Sithara

  • Published:

    3 May 2018 7:24 PM

ഇറോം ശർമിളയ്ക്ക് ഐക്യദാർഢ്യവുമായി ദോഹയില്‍ സംഗമം
X

ഇറോം ശർമിളയ്ക്ക് ഐക്യദാർഢ്യവുമായി ദോഹയില്‍ സംഗമം

പൗരാവകാശ പോരാട്ടങ്ങൾക്ക് നിത്യപ്രചോദനയും ആവേശവുമാണ് ഇറോം ശര്‍മിളയെന്ന് ദോഹയില്‍ സംഘടിപ്പിച്ച ഇറോം ശർമിള ഐക്യദാർഢ്യ സംഗമം അഭിപ്രായപ്പെട്ടു.

പൗരാവകാശ പോരാട്ടങ്ങൾക്ക് നിത്യപ്രചോദനയും ആവേശവുമാണ് ഇറോം ശര്‍മിളയെന്ന് ദോഹയില്‍ സംഘടിപ്പിച്ച ഇറോം ശർമിള ഐക്യദാർഢ്യ സംഗമം അഭിപ്രായപ്പെട്ടു. കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്‍. മാധ്യമപ്രവർത്തകൻ പി കെ നിയാസ് പരിപാടി ഉദ്‌ഘാടനം ചെയ്തു.

ദോഹയിലെ എഫ്സിസി ഹാളില്‍ നടന്ന ഇറോം ഷര്‍മ്മിള ഐക്യദാര്‍ഢ്യ സംഗമം ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ സഹന സമരത്തോടുള്ള പ്രവാസ ലോകത്തിന്റെ സമയോചിതമായ ഐക്യദാർഢ്യമായി മാറി. പി കെ നിയാസ് ഉദ്ഘാടനംചെയ്ത് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകന്‍ മുജീബ്‌ റഹ്മാന്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. റിപീല്‍ അഫ്സ്‍പ എന്ന തലക്കെട്ടിൽ കൂട്ട ഒപ്പുചാർത്തൽ പത്രപ്രവര്‍ത്തക ശ്രീദേവി ജോയ് ഉദ്‌ഘാടനം ചെയ്തു.

കരിനിയമങ്ങളിൽ അകപ്പെട്ട് തടവറയില്‍ കഴിയുന്ന ആയിരങ്ങളോട് സദസ്സ് ഐക്യദാർഢ്യപ്പെട്ടു. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം റജായി മേലാറ്റൂർ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. മൈ ബോഡി, മൈ വെപ്പൺ എന്ന ഡോക്യുമെന്ററി, ഐക്യദാർഢ്യ ഗാനങ്ങൾ, കവിത, മോണോആക്ട് എന്നിവയും സംഗമത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

TAGS :

Next Story