Quantcast

ദുബൈ രക്തസാക്ഷി ജാസിമിനെ പ്രവാസി സമൂഹം ഇന്ന് മരണാനന്തര ബഹുമതി നല്‍കി ആദരിക്കും

MediaOne Logo

Jaisy

  • Published:

    3 May 2018 1:36 PM GMT

ദുബൈ രക്തസാക്ഷി ജാസിമിനെ പ്രവാസി സമൂഹം ഇന്ന് മരണാനന്തര ബഹുമതി നല്‍കി ആദരിക്കും
X

ദുബൈ രക്തസാക്ഷി ജാസിമിനെ പ്രവാസി സമൂഹം ഇന്ന് മരണാനന്തര ബഹുമതി നല്‍കി ആദരിക്കും

യുഎഇ സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഗള്‍ഫ് മാധ്യമവും മീഡിയവണുമാണ് ചടങ്ങ് ഒരുക്കുന്നത്

ദുബൈയില്‍ തീപിടിച്ച തിരുവനന്തപുരം എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കുന്നതിനിടെ മരിച്ച യുഎഇ അഗ്നിശമന സേനാംഗം ജാസിം ഈസാ ആല്‍ ബലൂഷിയെ ഇന്ന് പ്രവാസി സമൂഹം മരണാനന്തര ബഹുമതി നല്‍കി ആദരിക്കും. യുഎഇ സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഗള്‍ഫ് മാധ്യമവും മീഡിയവണുമാണ് ചടങ്ങ് ഒരുക്കുന്നത്.

ജാസിമിന്റെ ജന്മനാടായ റാസല്‍ഖൈമയില്‍ സാംസ്കാരിക മന്ത്രാലയത്തിന്റെ ഈ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇന്ന് രാത്രി ഒന്‍പതിന് പ്രൗഢമായ ചടങ്ങ്. ഉദ്ഘാടകനായ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഇന്നലെ രാത്രി ദുബൈയിലെത്തി. റാസല്‍ഖൈമ സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമിയാണ് മുഖ്യാതിഥി. ഇന്ത്യയുടെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ. മുരളീധരന്‍, പിവി അബ്ദുല്‍ വഹാബ് എംപി എന്നിവര്‍ക്ക് പുറമെ നിരവധി അറബ് പ്രമുഖരും വേദിയിലെത്തും. ജാസിമിനെ കുറിച്ച് ശിഹാബ് ഗാനിം എഴുതി ഹിഷാം അബ്ദുല്‍വഹാബ് ഈണമിട്ട കവിത മീനാക്ഷി ജയകുമാര്‍ ആലപിക്കും. വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരുടെ പ്രതിനിധികളും ജാസിമിന്റെ കുടുംബത്തിന് നന്ദി പറയാനെത്തും. അരനൂറ്റാണ്ട് പിന്നിട്ട പ്രവാസത്തിന്റെ ചരിത്രത്തിലെ അത്യപൂര്‍വമായ ചടങ്ങിനാണ് റാസല്‍ഖൈമയിലെ ഈ വേദി ഇന്ന് രാത്രി സാക്ഷിയാവുക.

TAGS :

Next Story