ഖത്തറില്‍ 194 ഇന്ത്യക്കാർ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതായി വെളിപ്പെടുത്തല്‍
ഖത്തറില്‍ 194 ഇന്ത്യക്കാർ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതായി വെളിപ്പെടുത്തല്‍
ഈ വര്‍ഷം ഇതുവരെ 112 ഇന്ത്യാക്കാരാണ് ഖത്തറില്‍ മരിച്ചതെന്നും അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു
ഖത്തറില്‍ 194 ഇന്ത്യക്കാർ നിലവില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതായി ഇന്ത്യൻ എംബസി ഒാപ്പൺ ഹൗസിൽ വെളിപ്പെടുത്തി. 88 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തിലും കഴിയുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ 112 ഇന്ത്യാക്കാരാണ് ഖത്തറില്‍ മരിച്ചതെന്നും അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നടന്നുവരുന്ന മാസാന്ത ഓപ്പണ്‍ഹൗസിന്റെ ഭാഗമായാണ് രാജ്യത്ത് തടവില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കണക്കുകള്‍ പുറത്തുവിട്ടത് . സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ 194 ഇന്ത്യാക്കാരും ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ 88 പേരുമുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടിൽ പറയുന്നു. ഈ വര്‍ഷം ഇതുവരെ 112 ഇന്ത്യാക്കാരാണ് ഖത്തറില്‍ മരിച്ചത്. എംബസിയുടെ പ്രത്യേക ടീം സെന്‍ട്രല്‍ ജയിലിലും ഡീപോര്‍ട്ടേഷന്‍ സെന്ററിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് കണക്കുകള്‍ പുറത്ത് വിട്ടത് ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെയായി നടന്ന അഞ്ച് ഓപ്പണ്‍ ഹൗസുകളില്‍ ലഭിച്ചത് 25 പരാതികളാണ ഇതിൽ പകുതിയോളം പരിഹരിച്ചു. ശേഷിക്കുന്നവരുടെ പരാതികള്‍ ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്റെ മേല്‍നോട്ടത്തില്‍ പരിഹരിച്ചു വരികയാണ് . തൊഴിലാളികളുടെ വേതനം വൈകുന്നതും കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതുള്‍പ്പടെയുള്ള പരാതികള്‍ ഓപ്പണ്‍ഹൗസില്‍ ലഭിച്ചിട്ടുണ്ട്. ഖത്തരി അധികൃതരുടെ ആവശ്യപ്രകാരം ഡീപോര്‍ട്ടേഷന്‍ സെന്ററില്‍ കഴിയുന്നവരുടെ യാത്രാരേഖകളുമായി ബന്ധപ്പെട്ട് 42 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം നടന്നു. നാട്ടിലേക്ക് മടങ്ങാന്‍ സാമ്പത്തിക പ്രയാസമുള്ളവർക്ക് എംബസി 17 വിമാനടിക്കറ്റ് അനുവദിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റ ആഭിമുഖ്യത്തില്‍ ദുരിതം അനുഭവിച്ച 23പേര്‍ക്ക് സഹായം നൽകിയതായും അധികൃതർ അറിയിച്ചു.
Adjust Story Font
16