കുവൈത്തില്‍ 2,700 സിറിയക്കാർക്കു വിസ പുതുക്കി നൽകി
കുവൈത്തില്‍ 2,700 സിറിയക്കാർക്കു വിസ പുതുക്കി നൽകി
പ്രഖ്യാപിച്ച ആദ്യദിനത്തിൽ തന്നെ താമസകാര്യ വകുപ്പിന്റെ ഇളവ് പ്രയോജനപ്പെടുത്തിയവരുടെ കണക്കാണിത്
കുവൈത്തിൽ സന്ദർശന വിസയിൽ കഴിഞ്ഞിരുന്ന 2,700 സിറിയക്കാർക്കു വിസ പുതുക്കി നൽകിയതായി താമസകാര്യ വകുപ്പ് അറിയിച്ചു . പ്രഖ്യാപിച്ച ആദ്യദിനത്തിൽ തന്നെ താമസകാര്യ വകുപ്പിന്റെ ഇളവ് പ്രയോജനപ്പെടുത്തിയവരുടെ കണക്കാണിത് .ബുധനാഴ്ച മാത്രം 70,000 ദീനാർ പിഴയിനത്തിൽ ലഭിച്ചതായും താമസകാര്യ വിഭാഗം അറിയിച്ചു.
കാലാവധി അവസാനിച്ച് രണ്ട് മാസം ആയവർ വരെ വിസ പുതുക്കുന്നതിനായി ജവാസാത്തുകളിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ഒരു ദിവസത്തിന് 10 ദീനാർ എന്ന തോതിലാണ് വിസിറ്റ് വിസ കാലാവധി തീർന്നവരിൽനിന്ന് ഈടാക്കുന്നത്. വരും ദിവസങ്ങളിൽ സന്ദർശക വിസ പുതുക്കാനെത്തുന്ന സിറിയക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിരിഞ്ഞു കിട്ടുന്ന പിഴ സംഖ്യയിലും വര്‍ധനവുണ്ടാകും . ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹിന്റെ നിർദേശ പ്രകാരം ബുധനാഴ്ച മുതലാണ് സന്ദർശക വിസയിലെത്തി കാലാവധി തീരുകയും നാട്ടിലേക്ക് പോവാൻ കഴിയാതിരിക്കുകയും ചെയ്ത സിറിയക്കാർക്ക് മൂന്നുമാസത്തേക്ക് എക്സ്റ്റൻഷൻ അനുവദിച്ചു തുടങ്ങിയത് . ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നതു മുതൽ ഫർവാനിയ, ഹവല്ലി, ജഹ്റ തുടങ്ങിയ ഗവർണറേറ്റുകളിലെ ജവാഅസത്തുകളിൽ ഇടപാടുകാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഹവല്ലിയിൽ മാത്രം 1200 സിറിയക്കാർ സന്ദർശക വിസ പുതുക്കിയതായാണ് വിവരം ഫർവാനിയയിൽ 900 പേരും ജഹ്റയിൽ 600 പേരും ഇളവ് പ്രയോജനപ്പെടുത്തി . മൂന്നു മാസത്തെ ആണ് താത്കാലിക താമസാനുമതി നല്കുന്നതെങ്കിലും അതിനു ശേഷവും നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ വീണ്ടും മൂന്ന് മാസം കൂടി അനുവദിക്കുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു .
Adjust Story Font
16