മഹേഷിന്റെ പ്രതികാരം
മഹേഷിന്റെ പ്രതികാരം
മറ്റുള്ളവർക്കായി ആഘോഷങ്ങൾ ബാക്കി വെച്ച് ജീവിക്കാൻ മറന്നു പോകുന്ന പ്രവാസികളുടെ നടപ്പു ശീലങ്ങളോട് സ്വന്തം പിറന്നാൾ ആഘോഷിച്ച് കൊണ്ട് കണക്കു തീർക്കുകയാണ് ഈ മറുനാടൻ മലയാളി.
ഒരു പ്രതികാരത്തിന്റെ കഥയാണ് 23 വർഷമായി ബഹ്‍റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന ഗുരുവായൂർ പുന്നയൂർക്കുളം സ്വദേശി മഹേഷിന്റെ ജീവിതം.
സ്ഥലം സൽമാനിയയിലെ കാനൂഗാർഡൻ. ഇവിടെ ഒരു പിറന്നാളാഘോഷത്തിന്റെ ഒരുക്കങ്ങൾ നടക്കുകയാണ്. തന്റെ കൊച്ചുവീട് ഇതിനായി അലങ്കരിച്ചൊരുക്കുകയാണ് മഹേഷും കൂട്ടുകാരും. ആരുടെ ജന്മദിനമാണാഘോഷിക്കുന്നതെന്ന് മഹേഷ് തന്നെ പറയട്ടെ.
ഇങ്ങിനെ 42 വയസിനിടെ ആദ്യമായി സ്വന്തം പിറന്നാൾ കെങ്കേമമായി ആഘോഷിക്കുന്നതിന് മഹേഷിന് തന്റേതായ ന്യായമുണ്ട്. സാധാരണ ഒരു പ്രവാസിക്ക് സ്വന്തമായി ഒരു ആഘോഷം ഉണ്ടാകാറില്ല. അവന്റെ വീട്ടുകാർക്ക് വേണ്ടി മാത്രമാണ് ആഘോഷങ്ങളെല്ലാം ഉണ്ടാകാറുള്ളത്. എന്നാൽ ഇത് എനിക്ക് വേണ്ടിയും എന്റെ കൂട്ടുകാർക്ക് വേണ്ടിയുമാണ്. അതിനാണ് എന്റെ പിറന്നാൾ ഞാൻ ഇവിടെ ആഘോഷിച്ചിട്ടുള്ളത്.
മറ്റുള്ളവർക്കായി ആഘോഷങ്ങൾ ബാക്കി വെച്ച് ജീവിക്കാൻ മറന്നു പോകുന്ന പ്രവാസികളുടെ നടപ്പു ശീലങ്ങളോട് സ്വന്തം പിറന്നാൾ ആഘോഷിച്ച് കൊണ്ട് കണക്കു തീർക്കുകയാണ് ഈ മറുനാടൻ മലയാളി.
Adjust Story Font
16