വിദേശികളായ വിദഗ്ദ ജോലിക്കാര്‍ക്ക് പ്രൊഫഷന്‍ പരീക്ഷ ഏര്‍പ്പെടുത്തണമെന്ന് ശൂറ
ശൂറ കൗണ്‍സില്‍ ആസ്ഥാനത്ത് ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് വിദേശി ജോലിക്കാരെ ബാധിക്കുന്ന പുതിയ നിയമത്തിന് അംഗീകാരം ലഭിച്ചത്
സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളായ വിദഗ്ദ ജോലിക്കാര്‍ക്ക് പ്രൊഫഷന്‍ പരീക്ഷ ഏര്‍പ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചു. ശൂറ കൗണ്‍സില്‍ ആസ്ഥാനത്ത് ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് വിദേശി ജോലിക്കാരെ ബാധിക്കുന്ന പുതിയ നിയമത്തിന് അംഗീകാരം ലഭിച്ചത്. സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയമാണ് തൊഴില്‍ പരീക്ഷ ഏര്‍പ്പെടുത്തേണ്ടത്.
പുതുതായി ജോലിക്ക് എത്തുന്ന വിദഗ്ദ ജോലിക്കാര്‍ക്കാരോ അതല്ല നിലവില്‍ രാജ്യത്ത് വിദഗ്ദ രംഗത്ത് ജോലിയില്‍ തുടരുന്നവര്‍ക്കും പരീക്ഷ നിര്‍ബന്ധമാണോ എന്ന് ശൂറ കൗണ്‍സിലിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല. വിവിധ ഉപസമിതികള്‍ അവതരിപ്പിച്ച പത്തോളം ശിപാര്‍ശകള്‍ വോട്ടിനിട്ട് അംഗീകരിച്ചതിന്റെ ഭാഗമായാണ് പുതിയ തൊഴില്‍ പരീക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനം. ശൂറ കൗണ്‍സിലിന്റെ അംഗീകാരത്തിന് മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ച ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരിക. പ്രൊഫഷന്‍ പരീക്ഷ പാസാകല്‍ ജോലി ചെയ്യുന്നതിന് നിബന്ധനയായി ഏര്‍പ്പെടുത്തണമെന്നാണ് തൊഴില്‍ മന്ത്രാലയത്തോട് ശൂറ ആവശ്യപ്പെട്ടിട്ടുള്ളത്. മുമ്പ് എഞ്ചിനീയര്‍മാര്‍ക്ക് സൗദി എഞ്ചിനിയേഴ്സ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിരുന്ന പരീക്ഷക്ക് സമാനമായി എല്ലാ വിദഗ്ദ തൊഴിലുകള്‍ക്കും പരീക്ഷ ഏര്‍പ്പെടുത്താനാണ് ശൂറയുടെ നീക്കം.
Adjust Story Font
16