ദുബൈ ആഗോളഗ്രാമം മിഴിതുറന്നു
ദുബൈ ആഗോളഗ്രാമം മിഴിതുറന്നു
അടുത്തവര്‍ഷം ഏപ്രില്‍ വരെ ഗ്ലോബൽ വില്ലേജ് സജീവമായിരിക്കും. ലോകമെങ്ങുമുള്ള കലാകാരന്‍മാരെ അണിനിരത്തി നിറപ്പകിട്ടാര്‍ന്ന പരിപാടികളാണ് സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നത്.
ദുബൈ ആഗോളഗ്രാമം സഞ്ചാരികള്‍ക്കായി വാതില്‍ തുറന്നു. അടുത്തവര്‍ഷം ഏപ്രില്‍ വരെ ഗ്ലോബൽ വില്ലേജ് സജീവമായിരിക്കും. ലോകമെങ്ങുമുള്ള കലാകാരന്‍മാരെ അണിനിരത്തി നിറപ്പകിട്ടാര്‍ന്ന പരിപാടികളാണ് സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നത്.
ഗ്ലോബല്‍ വില്ലേജിന്റെ 21 ാം സീസണിലേക്കാണ് ദുബൈ സഞ്ചാരികളെ സ്വാഗതം ചെയ്യുക. സാംസ്കാരിക പരിപാടികള്‍ക്കായി പുതിയ സാംസ്കാരിക ചത്വരവും കായിക പ്രകടനങ്ങള്‍ക്കായി സ്റ്റാന്‍ഡ് ഏരിയയും പുതുതായി ഗ്ലോബല്‍ വില്ലേജിലുണ്ടാകും. പ്രമുഖരുടെ പ്രകടനങ്ങള്‍ക്ക് പുറമെ ഗ്ലോബല്‍വില്ലേജ് തന്നെ നിര്‍മിച്ച നാടകങ്ങളും വേദിയിലെത്തും. ത്രിമാന വേദികളും രംഗങ്ങളും അടങ്ങുന്നതാണ് ഷോ. ഗ്ലോബോ ഷോ, മൂവീലൈവ്, പാര്‍ക്ക് ലൈഫ്, സിറ്റി ജാം ഷോകള്‍ക്ക് പുറമെ സ്പീഡ് ചേസ് ആക്ഷന്‍ എന്ന് പേരിട്ട ത്രില്ലര്‍ ഷോയും കാണികളുടെ മുന്നിലെത്തും. പരിപാടികളുടെ ചെറുഭാഗങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അരങ്ങേറി. ഛോട്ടാഭീം അടക്കം കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ഗ്ലോബല്‍ വില്ലേജിലെത്തും. ഫാര്‍ഈസ്റ്റ്, അള്‍ജീരിയ, റൊമാനിയ, സെര്‍ബിയ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളുടെ പവലിയനും പുതുതായി ആഗോളഗ്രാമത്തിലുണ്ടാകും. നവംബര്‍ ഒന്നിന് തുടങ്ങിയ പരിപാടികള്‍ക്ക് ഏപ്രില്‍ എട്ടിന് തിരശ്ശീല വീഴും.
Adjust Story Font
16