മതസൗഹാര്‍ദ്ദത്തിന്റെ വേദിയായി ഇഫ്താര്‍ മീറ്റുകള്‍
മതസൗഹാര്‍ദ്ദത്തിന്റെ വേദിയായി ഇഫ്താര്‍ മീറ്റുകള്‍
ഡിസ്കവർ ഇസ് ലാം ബഹ് റൈനിൽ സംഘടിപ്പിച്ച നോമ്പ് തുറ വിവിധ മതവിശ്വാസികൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ കൂടി വേദിയായി
മറ്റുവിശ്വാസദർശനങ്ങളെയും ആചാരങ്ങളെയും അറിയാനും പരസ്പരം അടുക്കാനുമുള്ള അവസരം കൂടിയാവുകയാണ് ഇഫ്താർമീറ്റുകൾ .ഡിസ്കവർ ഇസ് ലാം ബഹ് റൈനിൽ സംഘടിപ്പിച്ച നോമ്പ് തുറ വിവിധ മതവിശ്വാസികൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ കൂടി വേദിയായി.
വിവിധ മതവിശ്വാസികൾക്ക് ഒരുമിച്ചിരിക്കാനും ആശയസംവേദനത്തിനും ഇഫ്താറിലൂടെ അവസരമൊരുക്കിയാണ് വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. ബഹ് റൈനിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഡിസ്കവർ ഇസ് ലാം എന്ന സംഘടനയുടെ റിഫ മലയാളം വിഭാഗം ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷനുമായും ദിശ സെന്ററുമായും സഹകരിച്ചാണ് നോമ്പ് തുറയും സ്നേഹസംഗമവുമൊരുക്കിയത്.
ഇന്ത്യൻ സ്കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ നോമ്പ് തുറയിൽ പങ്കെടുക്കാൻ നിരവധി കുടുംബങ്ങൾ എത്തിച്ചേർന്നു. ഡിസ്കവർ ഇസ്ലാം സൊസൈറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ മുഹമ്മദ് ഖദീർ ഉദ്ഘാടനം ചെയ്തു. കുടുംബത്തെ നേരായ ദിശയിൽ നയിക്കാൻ ശ്രമിക്കണമെന്നും കുഞ്ഞുങ്ങളുടെ ചിന്തയെ ധാർമികതയുമായി കണ്ണിചേർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിസ്കവർ ഇസ്ലാം റിഫ മലയാള വിഭാഗം മേധാവി എ.എം ഷാനവാസ് അധ്യക്ഷത വഹിച്ചു.അബ്ദുറസാഖ് പാലേരി റമദാൻ സന്ദേശം നൽകി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഡിസ്കവർ ഇസ്ലാം ദഅ്വ മാനേജർ സയ്യിദ് ത്വാഹിർ ബാഖവി, ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എം. സുബൈർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. സക്കീർ ഹുസൈൻ ഖുർആൻ പാരായണം നടത്തി. കോര്‍ഡിനേറ്റർ അബ്ദുൽ ഹഖ് സ്വാഗതവും പ്രോഗ്രാം കൺവീനർ മുനീർ കെ.കെ നന്ദിയും പറഞ്ഞു.
Adjust Story Font
16