Quantcast

കുവൈത്തില്‍ വിദേശികള്‍ക്കുള്ള ജലവിതരണത്തിന് നിയന്ത്രണം വരുന്നു

MediaOne Logo

Jaisy

  • Published:

    6 May 2018 7:40 PM GMT

കുവൈത്തില്‍ വിദേശികള്‍ക്കുള്ള ജലവിതരണത്തിന് നിയന്ത്രണം വരുന്നു
X

കുവൈത്തില്‍ വിദേശികള്‍ക്കുള്ള ജലവിതരണത്തിന് നിയന്ത്രണം വരുന്നു

ഓരോ ഫ്‌ളാറ്റിലും പ്രത്യേകം വാട്ടർ മീറ്ററുകൾ സ്ഥാപിക്കാൻ കെട്ടിട ഉടമകൾക്ക് ജല വൈദ്യുതി മന്ത്രാലയം നിർദേശം നൽകി

കുവൈത്തിൽ വിദേശികൾ വാടകക്ക് താമസിക്കുന്ന അപ്പാർട്ട്മെന്റുകളിലെ ജലവിതരണത്തിനു നിയന്ത്രണം വരുന്നു . ഓരോ ഫ്‌ളാറ്റിലും പ്രത്യേകം വാട്ടർ മീറ്ററുകൾ സ്ഥാപിക്കാൻ കെട്ടിട ഉടമകൾക്ക് ജല വൈദ്യുതി മന്ത്രാലയം നിർദേശം നൽകി. ഉപയോഗിക്കുന്ന ജലത്തിന് അനുസരിച്ചു കരം ഈടാക്കുന്നതിലൂടെ ദുർവ്യയം തടയാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ . ഇന്ധനവില വാർദ്ധനവിനൊപ്പം താമസസ്ഥലത്തെ വെള്ളക്കരവും വിദേശികൾക്ക് ബാധ്യതയാകും .

വൈദ്യുതി ഉപഭോഗം കണക്കാക്കാൻ ഓരോ ഫ്‌ളാറ്റിനും വെവ്വേറെ മീറ്ററുകൾ ഉണ്ടെങ്കിലും വെള്ളക്കരം ഫ്‌ളാറ്റ് വാടകയോട് ചേർത്തു ഈടാക്കുന്ന രീതിയാണ് കുവൈത്തിൽ നിലവിലുള്ളത് . ഈ സംവിധാനത്തിൽ മാറ്റം വരുത്താനാണ് ജലം വൈദ്യതി മന്ത്രാലയത്തിന്റെ തീരുമാനം. റെസിഡൻഷ്യൽ അപ്പാർട്ട്മെന്റുകളിൽ വെവ്വേറെ വാട്ടർ മീറ്ററുകൾ സ്ഥാപിച്ചു ഓരോ ഫ്‌ളാറ്റിലെയും ഉപഭോഗത്തിനനുസരിച്ചുള്ള ഫീസ് ഈടാക്കാനാണ് പദ്ധതി . ഇതിനായി ഓരോ ഫ്‌ളാറ്റിലും മീറ്ററുകൾ സ്ഥാപിക്കേണ്ട ഉത്തരവാദിത്തം കെട്ടിടഉടമക്കാണ് . അതെ സമയം കൊമേർഷ്യൽ ബിൽഡിങ്ങുകൾക്കു ഒരു അപ്പാർട്ട്മെന്റിന് ഒരു മീറ്റർ എന്ന നിലവിലെ രീതി തുടരും . കൊമേഴ്‌സ്യൽ കെട്ടിടങ്ങളുടെ വെള്ളക്കരം കെട്ടിട ഉടമയാണ്ഒടുക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി . ശുദ്ധജലം ദുർവ്യയം ചെയ്യപ്പെടുന്നത് തടയുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. താമസക്കാര വെള്ളം ദുർവ്യയം ചെയ്യുന്നത് മൂലമുണ്ടാകുന്ന അധിക ബാധ്യതയിൽ നിന്ന് കെട്ടിട ഉടമകളെ ഒഴിവാക്കാനും ഇത് സഹായകമാകും . അമിതോപയോഗം നടത്തുന്ന ഫ്‌ളാറ്റുകൾ കണ്ടെത്തി ജലവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുവാനും ജല മന്ത്രാലയത്തിനു പദ്ധതിയുണ്ട് . വ്യക്തിഗത മീറ്ററിങ് സംവിധാനം നിലവിലുള്ള ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പഠനം നടത്തിയ ശേഷമാണ് പുതിയ രീതി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് MEW വൃത്തങ്ങൾ അറിയിച്ചു .

TAGS :

Next Story