ഹജ്ജിന് പരിസമാപ്തി
ഹജ്ജിന് പരിസമാപ്തി
ഈ വര്‍ഷത്തെ ഹജ്ജിന് പരിസമാപ്തി. കല്ലേറ് കര്‍മങ്ങള്‍ അവസാനിപ്പിച്ച് തീര്‍ഥാടക ലക്ഷങ്ങള്‍ മിനായില്‍ നിന്ന് മടങ്ങി.
ഈ വര്‍ഷത്തെ ഹജ്ജിന് പരിസമാപ്തി. കല്ലേറ് കര്‍മങ്ങള്‍ അവസാനിപ്പിച്ച് തീര്‍ഥാടക ലക്ഷങ്ങള്‍ മിനായില്‍ നിന്ന് മടങ്ങി. മദീന സന്ദര്‍ശനത്തിന്റെ തിരക്കിലാണ് ഹാജിമാരിപ്പോള്‍. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇന്ന് മുതല്‍ നാടുകളിലേക്ക് മടങ്ങും. ഇന്ത്യന്‍ ഹാജിമാരുടെ മടക്ക യാത്ര നാളെ ആരംഭിക്കും.
ത്യാഗത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും ഹജ്ജ് പാഠങ്ങള്‍ ജീവിതത്തെ മാറ്റിപണിയുമെന്ന നിശ്ചയദാര്‍ഡ്യവുമായി വിശ്വാസി ലക്ഷങ്ങള്‍ മിനായില്‍ നിന്ന് മടങ്ങി. സൂര്യാസ്തമയത്തിന് മുമ്പായി മൂന്ന് ജംറകളിലും ഏഴ് വീതം കല്ലുകള്‍ എറിഞ്ഞ് മസ്ജിദുല്‍ ഹറാമില്‍ വിടവാങ്ങല്‍ പ്രദക്ഷിണവും നടത്തിയാണ് ഹാജിമാര്‍ ഹജ്ജ് കര്‍മങ്ങളില്‍ നിന്ന് ഒഴിവായത്. ആഗോള മുസ്‍ലിംകളെ പ്രതിനിധീകരിച്ച് പത്തൊമ്പത് ലക്ഷം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിച്ചത്. ഇതില്‍ പന്ത്രണ്ട‌് ലക്ഷത്തോളം ഹാജിമാര്‍ ഇന്നലെ വൈകുന്നേരത്തിന് മുമ്പായി കര്‍മങ്ങള്‍ അവസാനിപ്പിച്ച് മടങ്ങിയിരുന്നു. ഇന്ത്യയില്‍ നിന്നെത്തിയ മുഴുവന്‍ തീര്‍ഥാടകരും ഇതിനകം അവരുടെ റൂമുകളിലെത്തി. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഹാജിമാര്‍ ശനിയാഴ്ച മുതല്‍ ജിദ്ദ വഴി നാട്ടിലേക്കുള്ള മടക്ക യാത്ര ആരംഭിക്കും. അല്ലാത്തവര്‍ മദീനയില്‍ സന്ദര്‍ശനം നടത്തി അവിടെ നിന്നാണ് നാട്ടിലേക്ക് മടങ്ങുക. സെപ്തംബര്‍ 5 മുതല്‍ മദീന യാത്ര ആരംഭിക്കുന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഹാജിമാര്‍ 29 മുതല്‍ അവിടെ നിന്നും കൊച്ചിയിലേക്ക് യാത്ര തിരിക്കും. സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കീഴിലെ ഹാജിമാരുടെ മടക്ക യാത്ര ശനിയാഴ്ച ആരംഭിക്കും.
Adjust Story Font
16