തീവ്രവാദം തടയാന്‍ കര്‍മപദ്ധതികളുമായി കുവൈത്ത് മതകാര്യമന്ത്രാലയം
തീവ്രവാദം തടയാന്‍ കര്‍മപദ്ധതികളുമായി കുവൈത്ത് മതകാര്യമന്ത്രാലയം
പള്ളി ഇമാമുമാർക്കു ജനങ്ങളെ വേഗത്തിൽ സ്വാധീനിക്കാൻ കഴിയുമെന്നതിനാൽ തീവ്രവാദത്തിനെതിരെയുള്ള ബോധവൽക്കരണ പരിപാടികളിൽ ഇമാമുമാർക്കു പ്രത്യേക പരിശീലനം നൽകും.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ പ്രത്യേക കര്‍മപദ്ധതികളുമായി കുവൈത്ത് മതകാര്യമന്ത്രാലയം. ഇമാമുമാർക്കും മതകാര്യ വകുപ്പ് ഉദ്യോഗസ്ഥർക്കും തീവ്രവാദം തടയുന്നതുമായി ബന്ധപ്പെട്ടു പ്രത്യേക പരിശീലനം നൽകും. ഔകാഫ് അണ്ടർ സെക്രട്ടറി എന്‍ജിനീയര്‍ ഫരീദ് ഇമാദി വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്.
ഒൗഖാഫ് മന്ത്രാലയത്തിലെ ആധുനികവത്കരണത്തിനായുള്ള ഉന്നതതല കമ്മീഷനെ കുറിച്ച് വിശദീകരിക്കുകയായിരുന്നു എൻജി. ഫരീദ് ഇമാദി. തീവ്രവാദ ആശയങ്ങളിൽ ജനങ്ങൾ ആകൃഷ്ടരാവുന്നത് തടയാൻ കമീഷൻ പ്രത്യേക കർമപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളി ഇമാമുമാർക്കു ജനങ്ങളെ വേഗത്തിൽ സ്വാധീനിക്കാൻ കഴിയുമെന്നതിനാൽ തീവ്രവാദത്തിനെതിരെയുള്ള ബോധവൽക്കരണ പരിപാടികളിൽ ഇമാമുമാർക്കു പ്രത്യേക പരിശീലനം നൽകും.
ഇമാമുമാർക്ക് പുറമെ പള്ളി നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഔകാഫ് മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും പരിശീലന പരിപാടിയിൽ സംബന്ധിക്കും.അതോടൊപ്പം പള്ളികളിൽ നിയമപരമായ അനുവാദം കരസ്ഥമാക്കാതെ പഠന ക്ലാസുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കുന്നതിനെതിരെ നടപടികർശനമാക്കും മന്ത്രാലയത്തിെന്റെ അനുമതിപത്രമില്ലാതെ ഇത്തരം പരിപാടികൾ പള്ളികളിൽ സംഘടിപ്പിക്കാൻ ആരെയും അനുവദിക്കരുതെന്ന് ഇമാമുമാർക്കും മുഅദ്ദിനുകൾക്കും കഴിഞ്ഞ ദിവസം പ്രത്യേക സർക്കുലർ വഴി നിർദേശം നൽകിയതായും അണ്ടർ സെക്രട്ടറി പറഞ്ഞു.
രാത്രികാലങ്ങളിൽ പള്ളികളിൽ താമസിക്കുകയും കിടന്നുറങ്ങുകയും ചെയ്യുക, പള്ളി മുറ്റങ്ങളിൽ ദീർഘനേരം വാഹനങ്ങൾ പാർക്ക് ചെയ്യുക എന്നിവക്കെതിരെയും സർക്കുലറിൽ മുന്നറിയിപ്പുണ്ട്. കുവൈത്തിൽ ഭീകരാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായി ഈയിടെ പിടിയിലായ ഐ.എസ് സംഘത്തിെന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് അധികൃതർ തീവ്രവാദത്തിനെതിരെ മുൻകരുതൽ കർശനമാക്കിയത്.
Adjust Story Font
16