Quantcast

ഹജ്ജ് കര്‍മങ്ങള്‍ അവസാനിപ്പിച്ച് പകുതിയോളം ഹാജിമാര്‍ ഇന്ന് പുണ്യനഗരിയോട് വിട പറയും

MediaOne Logo

Jaisy

  • Published:

    6 May 2018 3:24 PM GMT

ഹജ്ജ് കര്‍മങ്ങള്‍ അവസാനിപ്പിച്ച് പകുതിയോളം ഹാജിമാര്‍ ഇന്ന് പുണ്യനഗരിയോട് വിട പറയും
X

ഹജ്ജ് കര്‍മങ്ങള്‍ അവസാനിപ്പിച്ച് പകുതിയോളം ഹാജിമാര്‍ ഇന്ന് പുണ്യനഗരിയോട് വിട പറയും

കല്ലേറ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മിനയില്‍ നിന്നും മടങ്ങുന്നവര്‍ മസ്ജിദുല്‍ ഹറാമില്‍ വിടവാങ്ങല്‍ പ്രദക്ഷിണം നടത്തും

ഹജ്ജ് കര്‍മങ്ങള്‍ അവസാനിപ്പിച്ച് പകുതിയോളം ഹാജിമാര്‍ ഇന്ന് വൈകുന്നേരത്തോടെ പുണ്യനഗരിയോട് വിട പറയും. കല്ലേറ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മിനയില്‍ നിന്നും മടങ്ങുന്നവര്‍ മസ്ജിദുല്‍ ഹറാമില്‍ വിടവാങ്ങല്‍ പ്രദക്ഷിണം നടത്തും. പ്രയാസ രഹിതമായി കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് വിശ്വാസ ലക്ഷങ്ങള്‍.

ഔദ്യോഗികമായി നാളെയാണ് ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാവുക. എന്നാല്‍ ദുല്‍ഹജ്ജ് 12 പൂര്‍ത്തിയാകുന്ന ഇന്ന് തന്നെ വിശ്വാസികള്‍ക്ക് ചടങ്ങുകളവസാനിപ്പിച്ച് മടങ്ങാം. ഇങ്ങിനെ മടങ്ങുന്നവര്‍ പക്ഷേ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി സൂര്യാസ്തമയത്തിന് മുന്നേ മിന വിടണം. സാധിച്ചില്ലെങ്കില്‍ നാളെ വരെ തുടരണം. ഇരുപത്തി മുന്നര ലക്ഷം വിശ്വാസികളാണ് ഈ വര്‍ഷം ഹജ്ജിനെത്തിയത്. ഇതില്‍ സ്വദേശികളടക്കം പകുതിയോളം പേര്‍ ഇന്ന് വൈകുന്നേരത്തോടെ മടങ്ങും. മിനായില്‍ നിന്ന് മങ്ങുന്നവര്‍ മസ്ജിദു്ല്‍ ഹറാമിലെത്തും. ഇവിടെ വച്ച് കഅ്ബാ പ്രദക്ഷിണം അഥവാ വിടവാങ്ങല്‍ പ്രദക്ഷിണം നിര്‍വഹിക്കും. വിപുലലമായി സൌകര്യങ്ങള്‍ ഇതിനായി ഹറമിലേര്‍പ്പെടുത്തിയിട്ടുണ്ട്. മലയാളികളടക്കമുള്ളവര്‍ നാളെയാകും വിടവാങ്ങല്‍ പ്രദക്ഷിണത്തിന് നീങ്ങുക. ശേഷം മദീനയും ചരിത്ര നഗരികളും സന്ദര്‍ശിച്ചാകും ഇവരുടെ മടക്കം.

ത്യാഗോജ്ജ്വലമായ ദിനങ്ങളിലൂടെ നേടിയെടുത്ത ഹജ്ജ് പൂര്‍ത്തീകരണത്തോടെ പിറന്ന കുഞ്ഞ് കണക്കേ ശുദ്ധനാകും ഓരോ ഹാജിയും. ഹജ്ജിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി ജീവിതത്തിലുടനീളം പാലിക്കുമെന്ന പ്രതിജ്ഞയുമായാണ് വിടവാങ്ങല്‍.

TAGS :

Next Story