മുസ്ലിം-ക്രിസ്ത്യൻ സൌഹൃദ സഹകരണം വർധിപ്പിക്കാൻ വത്തിക്കാനും മുസ്ലിം വേൾഡ് ലീഗും ധാരണയില്‍
മുസ്ലിം-ക്രിസ്ത്യൻ സൌഹൃദ സഹകരണം വർധിപ്പിക്കാൻ വത്തിക്കാനും മുസ്ലിം വേൾഡ് ലീഗും ധാരണയില്‍
സൗദി അറേബ്യ സന്ദർശിക്കുന്ന വത്തിക്കാൻ പ്രതിനിധി സല്‍മാന്‍ രാജാവുമായും കൂടിക്കാഴ്ച നടത്തി
മുസ്ലിം-ക്രിസ്ത്യൻ സൌഹൃദ സഹകരണം വർധിപ്പിക്കാൻ വത്തിക്കാനും മുസ്ലിം വേൾഡ് ലീഗുംധാരണയിലെത്തി. സൗദി അറേബ്യ സന്ദർശിക്കുന്ന വത്തിക്കാൻ പ്രതിനിധി സല്‍മാന്‍ രാജാവുമായും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിതാൽപര്യമുള്ള വിഷയങ്ങളിൽ വിശാലമായ സഹകരണത്തിന് ഇരുപക്ഷവും കരാർ ഒപ്പുവെച്ചു.
സൗദി അറേബ്യ സന്ദർശിക്കുന്ന വത്തിക്കാൻ പ്രതിനിധി കർദിനാൾ ജീൻ ലൂയിസ് തൗറാനും റാബിത്വ അഥമാ മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ്ബിൻ അബ്ദുൽ കരീം അൽഇസ്സയുമാണ് കൂടിക്കാഴ്ച നടത്തിയത്. സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഇത്. ഉഭയതാൽപര്യമുള്ള വിഷയങ്ങളിൽ വിശാലമായ സഹകരണത്തിന് ഇരുപക്ഷവും കരാർ ഒപ്പുവെച്ചു. മതങ്ങള്‍ തമ്മിലെ സംവാദവും സൌഹൃദവും ദൃഢമാക്കലാണ് പ്രധാന ലക്ഷ്യം. അത് നയിക്കുക. ഇരുപക്ഷത്തേയും രണ്ടുഅംഗങ്ങൾ വീതമുള്ള ചെറുസമിതി എല്ലാവർഷവും യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തും. പ്രവർത്തനസമിതി രണ്ടു വർഷത്തിലൊരിക്കലായിരിക്കും ചേരുക. റോമിലും റാബിത്വ തീരുമാനിക്കുന്ന നഗരത്തിലും മാറിമാറിയായിരിക്കും യോഗങ്ങൾ. അൽഇസ്സ കഴിഞ്ഞ സെപ്തംബറിൽ വത്തിക്കാൻ സന്ദർശിച്ചപ്പോഴുണ്ടായ ധാരണകളുടെ അടിസ്ഥാനത്തിലാണിത്.
Adjust Story Font
16