ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും മത്സരവുമായി മോഹന്‍ലാലും രവീന്ദ്രനും
ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും മത്സരവുമായി മോഹന്‍ലാലും രവീന്ദ്രനും
ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിലെ ഹ്രസ്വ ചിത്രങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്
ചലച്ചിത്ര താരങ്ങളായ മോഹൻലാലിന്റെയും രവീന്ദ്രന്റെയും നേതൃത്വത്തിൽ കൊച്ചിൻ മെട്രോയുടെ യുഎഇ വിഭാഗം സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ വച്ച് "അറേബ്യൻ ഫ്രയിംസ് " ഷോർട്ട് ഫിലിം ഫെസ്റ്റിവലും മത്സരവും സംഘടിപ്പിക്കുന്നു.
ഷോർട്ട് ഫിലിം ടുഡേ :യു.എ.ഇ.(യു.എ.യി. ൽ നിന്നുള്ള ഹ്രസ്വചിത്രങ്ങൾ.), ഷോർട്ട് ഫിലിം ടുഡേ :കേരള ( കേരളത്തിൽ നിന്നുള്ള ഹ്രസ്വചിത്രങ്ങൾ), സ്റ്റാർസ് ഓൺ സ്ക്രീൻ (മോഹൻലാൽ, കലാഭവൻ മണി, രചന നാരായണൻകുട്ടി എന്നിവർ അഭിനയിച്ച ഹ്രസ്വചിത്രങ്ങൾ), മത്സര വിഭാഗം യു.എ.യി.ലെ കലാകാരന്മാർക്കായി ഹ്രസ്വചിത്ര മത്സരം ഫസ്റ്റ് ടൈം ഡയറക്ടേർസ്, ജനറൽ എന്നീ രണ്ടു വിഭാഗങ്ങളിലാണ് മത്സരം. രണ്ടു ചിത്രങ്ങൾ വരെ മാത്രം ചെയ്തിട്ടുള്ള സംവിധായകർക്ക് "സ്നേഹം" എന്ന വിഷയത്തിൽ അഞ്ചു മിനിട്ടിൽ കൂടാത്ത ചിത്രങ്ങളുമായി ഫസ്റ്റ് ടൈം ഡയറക്ടേർസ് എന്ന വിഭാഗത്തിലും, മറ്റുള്ളവർക്ക് പത്തു മിനിറ്റിൽ കൂടാത്ത "പ്രവാസം" എന്ന വിഷയത്തിലുള്ള ചിത്രങ്ങളുമായി ജനറൽ വിഭാഗത്തിലും മത്സരിക്കാം. ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിലെ ഹ്രസ്വ ചിത്രങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. ചിത്രങ്ങൾ കിട്ടേണ്ട അവസാന തിയതി 2016 സെപ്റ്റംബർ 30.
വാട്ട്സ് അപ്പ്, ഫേസ്ബുക്ക് മുതലായ നൂതന സങ്കേതങ്ങളിലൂടെയും കൊച്ചിൻ മെട്രോ യുഎഇ സിനിമാ ആസ്വാദനത്തിനും വിദ്യാഭ്യാസത്തിനും സിനിമാ പ്രേമികൾക്ക് മെച്ചപ്പെട്ട അവസരങ്ങൾ നല്കുന്നുണ്ട്. യുഎഇയിലെ കലാകാരന്മാർ നിർമ്മിച്ച ഹ്രസ്വചിത്രങ്ങളുടെ ഒരു മേള തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വച്ച് അറേബ്യൻ ഫ്രെയിംസ് ഷോർട്ട് ഫിലിം മേള കൊച്ചിൻ മെട്രോ സംഘടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുക്കുന്ന അഞ്ച് സംവിധായകരുടെ പ്രവാസ വിഷയ ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടുത്തി ഒരു ഫീച്ചർ ഫിലിമും കൊച്ചി മെട്രോയുടെ പദ്ധതിയിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: ധീരജ് രവീന്ദ്രൻ- 054 4250838, ലക്സി ഇമ്മാനുവേൽ -050 3944930.
Adjust Story Font
16