Quantcast

മിനയിലേക്ക് തീര്‍ഥാടക പ്രവാഹം

MediaOne Logo

Alwyn K Jose

  • Published:

    7 May 2018 6:13 PM GMT

മിനയിലേക്ക് തീര്‍ഥാടക പ്രവാഹം
X

മിനയിലേക്ക് തീര്‍ഥാടക പ്രവാഹം

തീര്‍ഥാടകരെ വരവേല്‍ക്കാന്‍ മക്കയിലേക്കുള്ള വഴികളില്‍ മികച്ച സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്. വ്യാജ ഹാജിമാരെ പിടികൂടാനുള്ള പരിശോധനയും ഹൈവേകളില്‍ ശക്തമാക്കി.

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹജ്ജിനുള്ള തീര്‍ഥാടകര്‍ മിന ലക്ഷ്യമാക്കി തിരിച്ചു. തീര്‍ഥാടകരെ വരവേല്‍ക്കാന്‍ മക്കയിലേക്കുള്ള വഴികളില്‍ മികച്ച സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്. വ്യാജ ഹാജിമാരെ പിടികൂടാനുള്ള പരിശോധനയും ഹൈവേകളില്‍ ശക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്വദേശികള്‍ക്കൊപ്പം മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികളാണ് റോഡ് മാര്‍ഗം മക്കയിലേക്ക് പുറപ്പെട്ടത്. റിയാദ്, ദമ്മാം നഗരങ്ങളില്‍നിന്ന് മക്കയിലേക്ക് തിരിച്ച ഹാജിമാരില്‍ ഒരു വിഭാഗം മദീന വഴിയാണ് പോകുന്നത്. മദീനാ സന്ദര്‍ശനത്തിന് ശേഷമാണ് ഇവര്‍ മക്കയില്‍ എത്തുക. ജിദ്ദയുള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ പ്രവിശ്യയിലെ മക്കയുടെ പരിസര പ്രദേശങ്ങളിലുള്ള ഹാജിമര്‍ ദുല്‍ഹജ്ജ് എട്ടിന് ഹജ്ജിന്റെ ആദ്യകര്‍മ്മങ്ങള്‍ക്കായി നേരിട്ട് മിനായിലേക്ക് പ്രവേശിക്കും. ഹാജിമാര്‍ക്കുള്ള അനുമതി പത്രം നേരത്തെ തന്നെ ബന്ധപ്പെട്ട ഏജന്‍സികള്‍ വിതരണം ചെയ്തിരുന്നു. ഇലക്ട്രോണിക് സ്കാനിങിലൂടെ ഹാജിമാരുടെ വിവരം അറിയുന്ന അനുമതി പത്രമാണ് ഇതിനായി തയ്യാറാക്കിയത്. ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിലൂടെ ഹാജിയുടെ പേര് ഇഖാമ, ഏജന്റിന്റെ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും. ഇത് ചെക്പോയിന്‍റുകളിലെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സഹായകമാകും. പുതിയ മൊബൈല്‍ സെറ്റുകളിലും ക്യുആര്‍ റീഡിംങ് സൗകര്യമുള്ളതിനാല്‍ വ്യാജ അനുമതി പത്രങ്ങള്‍ തിരിച്ചറിയാവുന്നതാണ്. റോഡ് മാര്‍ഗം മക്കയിലേക്കുള്ള തീര്‍ഥാടകരുടെ പ്രയാണം ആരംഭിച്ചതോടെ ഹൈവേകളിലെ സുരക്ഷാ ക്രമീകരണങ്ങളും വിപുലപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി മക്കയിലേക്ക് പോകുന്നവരെ പിടികൂടാന്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് ഹൈവേകളിലുള്ളത്. ആഭ്യന്തര തീര്‍ഥാടകര്‍ കൂടി മക്കയിലേക്ക് ചേരുന്നതോടെ പുണ്യഭൂമി പൂര്‍ണമായും ഹജ്ജിന്റെ തിരക്കുകള്‍ക്ക് വഴിമാറും.

TAGS :

Next Story