Quantcast

ഈ വര്‍ഷത്തെ ഹജ്ജ് ഇന്ന് സമാപിക്കും

MediaOne Logo

Khasida

  • Published:

    7 May 2018 3:55 PM GMT

ഈ വര്‍ഷത്തെ ഹജ്ജ് ഇന്ന് സമാപിക്കും
X

ഈ വര്‍ഷത്തെ ഹജ്ജ് ഇന്ന് സമാപിക്കും

ഭൂരിഭാഗം തീര്‍ഥാടകരും മിനാ താഴ്വരയോട് യാത്ര പറഞ്ഞു

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് അവസാനിക്കും. ജംറകളിലെ കല്ലേറ്​ കര്‍മം പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ ഹാജിമാര്‍ മു‍ഴുവന്‍ മിനാ താ‍ഴ്വരയോട്​ വിടപറയും. ത്യാഗത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും ഹജ്ജ് പാഠങ്ങള്‍ ജീവിതത്തെ മാറ്റിപണിയുമെന്ന നിശ്ചയദാര്‍ഢ്യവുമായാണ്​തീര്‍ഥാടക ലക്ഷങ്ങള്‍ മടങ്ങുന്നത്​.

ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. സൂര്യാസ്തമയത്തിന്​ മുമ്പായി മൂന്ന് ജംറകളിലും ഏ‍ഴ് വീതം കല്ലുകള്‍ എറിഞ്ഞ് മസ്ജിദുല്‍ ഹറമില്‍ വിടവാങ്ങല്‍ പ്രദക്ഷിണവും നടത്തിയാണ്​ഹാജിമാര്‍ ഹജ്ജ് കര്‍മങ്ങളില്‍ നിന്ന് ഒ‍ഴിവാകുക. പത്തൊമ്പത് ലക്ഷത്തോളം തീര്‍ഥാടകരാണ്​ ഇത്തവണ ഹജ്ജ് നിര്‍വഹിച്ചത്​. ഇതില്‍ പതിമൂന്ന് ലക്ഷത്തോളം ഹാജിമാര്‍ ഇന്നലെ വൈകുന്നേരത്തിന്​ മുമ്പായി കര്‍മങ്ങള്‍ അവസാനിപ്പിച്ച് മടങ്ങി. ഇതോടെ ഇന്ന് പ്രയാസങ്ങള്‍ ഒന്നുമില്ലാതെ തന്നെ തീര്‍ഥാടര്‍ക്ക്‌ മിനായില്‍ നിന്ന് വിടപറയാന്‍ സാധിക്കും. ഹാജിമാരുടെ എണ്ണത്തില്‍ കുറവുണ്ടായതും പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും തീര്‍ഥാടകര്‍ക്ക് ഏറെ സഹായകരമായി. നിര്‍വഹിച്ച ഹജ്ജ് ദൈവം സ്വീകരിക്കണമെന്ന പ്രാര്‍ഥനയിലാണ് ഹാജിമാര്‍.

ഇന്ത്യന്‍ ഹാജിമാരില്‍ അറുപത്തി അഞ്ച് ശതമാനം പേരും ഇന്നലെ മിനായില്‍ നിന്ന് മടങ്ങിയിരുന്നു. അവശേഷിക്കുന്ന ഹാജിമാര്‍ വൈകുന്നേരത്തോടെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിപ്പിച്ച് റൂമുകളിലേക്ക്‌ തിരിക്കും. തിരക്കേറിയ ദിവസങ്ങള്‍ അവസാനിച്ചതോടെ ഹാജിമാരെ സന്ദര്‍ശിക്കാനായി ജിദ്ദയിലും പരിസര പ്രദശങ്ങളിലുമുള്ള ബന്ധുക്കളും മറ്റും തമ്പുകളില്‍ എത്തുന്നുണ്ട്. സ്വകാര്യ ഗ്രൂപ്പുകളില്‍ വന്ന മലയാളി ഹാജിമാര്‍ അടുത്ത വാരം മുതല്‍ മടങ്ങി തുടങ്ങും.

TAGS :

Next Story