അബൂദബി മറീനക്ക് സമീപം അഗ്നിബാധ; വന്‍നാശനഷ്ടം
അബൂദബി മറീനക്ക് സമീപം പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നൂറുകണക്കിന് ബോട്ടുകള്‍ നിര്‍ത്തിയിടുന്ന മറീനയിലെ യാട്ട് ക്ളബിന് സമീപമാണ് തീപിടിത്തമുണ്ടായത്.

രണ്ട് ബോട്ടുകളിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇത് പിന്നീട് ആറ് ബോട്ടുകളിലേക്ക് കൂടി പടര്‍ന്നു. എട്ട് ബോട്ടുകളും ഏതാണ്ട് പൂര്‍ണമായും നശിച്ചു. സിവില്‍ ഡിഫന്‍സിന്‍െറയും പൊലീസിന്‍െറയും ഇടപെടല്‍ മൂലമാണ് കൂടുതല്‍ ബോട്ടുകളിലേക്ക് തീപടരുന്നത് ഒഴിവാക്കാന്‍ സാധിച്ചത്. 211 ബോട്ടുകളും 23 ജെറ്റ് സ്കീകളുമാണ് സംഭവ സ്ഥലത്തുണ്ടായിരുന്നു. അപകടം അറിഞ്ഞ് സ്ഥലത്തെത്തിയ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിച്ചു.
ഒമ്പത് സിവില്‍ ഡിഫന്‍സ് സംഘങ്ങളും അഗ്നിശമന ബോട്ടും ചേര്‍ന്ന് പരിശ്രമിച്ചാണ് മറീനയിലെ തീപിടിത്തം അണച്ചത്. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമല്ലെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അബൂദബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്. കേണല്‍ അബ്ദുല്‍ ജലീല്‍ അല്‍ അന്‍സാരി പറഞ്ഞു.
Adjust Story Font
16