യു.എ.ഇ പതാക ദിനം ആചരിച്ചു
യു.എ.ഇ പതാക ദിനം ആചരിച്ചു
പതാക ദിനാചരണത്തിന്റെ ഭാഗമായി മന്ത്രാലയങ്ങള്‍, സ്കൂളുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം രാവിലെ യു.എ.ഇ പതാക ഉയര്‍ത്തി
യു.എ.ഇ ഇന്ന് പതാക ദിനം ആചരിച്ചു. ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ പ്രസിഡന്റായി അധികാരമേറ്റതിന്റെ വാര്‍ഷിക ദിനമാണ് രാജ്യത്ത് പതാക ദിനമായി ആചരിക്കുന്നത്.
പതാക ദിനാചരണത്തിന്റെ ഭാഗമായി മന്ത്രാലയങ്ങള്‍, സ്കൂളുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം രാവിലെ യു.എ.ഇ പതാക ഉയര്‍ത്തി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും സബീര്‍ പാര്‍ക്കില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഒപ്പമാണ് പതാകദിനം ആഘോഷിച്ചത്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണി നിരന്നു. ദുബൈ പൊലീസ് ആസ്ഥാനത്തും വിപുലമായ ആഘോഷം നടന്നു.
തലസ്ഥാന നഗരമായ അബൂദബിയിലും ആയിരക്കണക്കിന് പതാകകളും അലങ്കാര വിളക്കുകളും വീഥികളെ വര്‍ണാഭമാക്കി. 30,000 പതാകളാണ് എമിറേറ്റിലുടനീളം നാട്ടിയത്. ഷാര്‍ജയിലും മറ്റ് വടക്കന്‍ എമിറേറ്റിലും വിപുലമായ ആഘോഷങ്ങള്‍ നടന്നു.
Adjust Story Font
16