ദുബൈ എജുകഫെയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ദുബൈ എജുകഫെയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഗള്‍ഫ് മാധ്യമം ദുബൈയില്‍ ഒരുക്കുന്ന ആദ്യത്തെ സമ്പൂര്‍ണ വിദ്യഭ്യാസ-കരിയര്‍ മേളയായ എജുകഫെയുടെ ഒരുക്കങ്ങള്‍ സജീവമായി.
ഗള്‍ഫ് മാധ്യമം ദുബൈയില്‍ ഒരുക്കുന്ന ആദ്യത്തെ സമ്പൂര്‍ണ വിദ്യഭ്യാസ-കരിയര്‍ മേളയായ എജുകഫെയുടെ ഒരുക്കങ്ങള്‍ സജീവമായി. ഡോക്ടര്‍ എം. കതിരേശന്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ മേളയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കും.
ഏപ്രില്‍ എട്ട്, ഒമ്പത് തിയതികളില്‍ ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്‌കൂളിലാണ് ഗള്‍ഫ് മാധ്യമം എജുകഫെക്ക് വേദിയൊരുക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ്, എം.ജി. സര്‍വകലാശാല മുന്‍ പ്രൊ. വിസി. ഷീന ഷുക്കൂര്‍, ഡോ. എം. കതിരേശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മേളയില്‍ എത്തുന്നവര്‍ക്ക് രസം പകരാനായി മാന്ത്രികന്‍ രാജ് കലേഷുണ്ടാകും. വിദ്യഭ്യാസ വിചക്ഷണരും കൗണ്‍സലര്‍മാരും അണിനിരക്കും. മെഡിക്കല്‍,എന്‍ജിനീയറിങ് മാതൃകാ പ്രവേശ പരീക്ഷയാണ് മേളയുടെ മറ്റൊരു ആകര്‍ഷണം. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. എജുകഫേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യമായി പരീക്ഷയെഴുതാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 പേര്‍ക്കാണ് അവസരം. വിദേശ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ 30 ഓളം പ്രമുഖ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. കുട്ടികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കുംപ്രത്യേക ക്‌ളാസുകളും കൗണ്‍സലിങുമുണ്ടാകും. പ്രവേശം സൗജന്യമാണ്. ംംം.ാമറവ്യമാമാ.രീാ വഴിയാണ് രജിസ്‌ട്രേഷന്‍.
Adjust Story Font
16