Quantcast

യുഎഇയിലേക്ക്​ ഗാർഹിക ജോലിക്കാരുടെ റിക്രൂട്ടിങ്​ കൂടുതൽ മെച്ചപ്പെടുത്താൻ നടപടി ശക്തം

MediaOne Logo

Jaisy

  • Published:

    7 May 2018 5:13 PM GMT

യുഎഇയിലേക്ക്​ ഗാർഹിക ജോലിക്കാരുടെ റിക്രൂട്ടിങ്​ കൂടുതൽ മെച്ചപ്പെടുത്താൻ നടപടി ശക്തം
X

യുഎഇയിലേക്ക്​ ഗാർഹിക ജോലിക്കാരുടെ റിക്രൂട്ടിങ്​ കൂടുതൽ മെച്ചപ്പെടുത്താൻ നടപടി ശക്തം

കൂടുതൽ രാജ്യങ്ങളുമായി ഇതുമായി ബന്​ധപ്പെട്ട കരാറുകളിൽ ഒപ്പുവെക്കാൻ തീരുമാനിച്ചതായി യുഎഇ അധികൃതർ വെളിപ്പെടുത്തി

യുഎഇയിലേക്ക്​ ഗാർഹിക ജോലിക്കാരുടെ റിക്രൂട്ടിങ്​ കൂടുതൽ മെച്ചപ്പെടുത്താൻ നടപടി ശക്തം. കൂടുതൽ രാജ്യങ്ങളുമായി ഇതുമായി ബന്​ധപ്പെട്ട കരാറുകളിൽ ഒപ്പുവെക്കാൻ തീരുമാനിച്ചതായി യുഎഇ അധികൃതർ വെളിപ്പെടുത്തി.

ഗാർഹിക ജോലിക്കാരുടെ റിക്രൂട്ടിങ്ങ്​ പ്രക്രിയയുമായി ബന്​ധപ്പെട്ട്​ ഒട്ടേറെ പരിഷ്കരണ നടപടികളാണ്​ യുഎഇ സ്വീകരിച്ചു വരുന്നതെന്ന്​ മാനവ വിഭവ ​സ്വദേശിവത്കരണ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. ഉമർ അൽ നുഐമി അറിയിച്ചു. വീട്ടുവേലക്കാരുടെ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട്​ ഒട്ടേറെ രാജ്യങ്ങളുമായി ചർച്ച പുരോഗമിക്കുകയാണ്​. കരാർ രൂപപ്പെടുന്നതോടെ തൊഴിൽ വിപണിയിൽ കാതലായ മാറ്റം ഉറപ്പാണെന്നും ബന്​ധപ്പെട്ടവർ അറിയിച്ചു. യു.എ.ഇ ആവിഷ്​കരിച്ച പുതിയ ഗാർഹിക തൊഴിൽ നിയമപ്രകാരം വീട്ടുവേലക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ മാറ്റം വരുത്തിയിട്ടുണ്ട്​. സ്വകാര്യ റിക്രൂട്ടിങ്​ ഏജൻസികൾക്ക്​ പോലും കൃത്യമായ മാനദണ്ഡം ഏർപ്പെടുത്തിയിട്ടുണ്ട്​. ബാധ്യതകൾ നിർണയിച്ചതു കാരണം കൂടുതൽ രാജ്യങ്ങൾ യുഎഇയിലേക്ക്​ വീട്ടുവേലക്ക്​ തങ്ങളുടെ പൗരൻമാരെ അയക്കാൻ സന്നദ്ധരാണ്​. വീട്ടുവേലക്കാരെ ആവശ്യമുള്ള നൂറുകണക്കിന്​ സ്വദേശി കുടുംബങ്ങളാണ്​ രാജ്യത്തുള്ളത്​. കൃത്യമായ തൊഴിൽ പരിരക്ഷ ഉറപ്പാക്കിയാകും വീട്ടുവേലക്കാരുടെ റിക്രൂട്ടിങ്​ പ്രക്രിയ മുന്നോട്ടു കൊണ്ടു പോവുകയെന്നും അധികൃതർ വ്യക്തമാക്കി. മന്ത്രാലയം നേരിട്ടു തന്നെയാകും പ്രവർത്തനങ്ങൾ വിലയിരുത്തുക.

TAGS :

Next Story