Quantcast

കുവൈത്ത് എംബസി ഇന്ത്യന്‍ പൌരന്മാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

MediaOne Logo

admin

  • Published:

    7 May 2018 1:25 AM GMT

കുവൈത്ത് എംബസി ഇന്ത്യന്‍ പൌരന്മാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
X

കുവൈത്ത് എംബസി ഇന്ത്യന്‍ പൌരന്മാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധനാ കാമ്പയിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൌരന്മാർക്കായി എംബസ്സി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധനാ കാമ്പയിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൌരന്മാർക്കായി എംബസ്സി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കുവൈത്തിലെ തൊഴിൽ, താമസ നിയമങ്ങൾ അനുസരിക്കണമെന്നും തിരിച്ചറിയൽ രേഖകൾ എല്ലാ സമയവും കൂടെ കരുതണം എന്നുമാണ് ഇന്ത്യൻ എംബസ്സി പ്രത്യേക സർക്കുലർ വഴി കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോട് നിർദേശിച്ചിരിക്കുന്നത്‌.

തൊഴിൽ നിയമ ലംഘകരെയും അനധികൃത താമസക്കാരെയും കണ്ടെത്താനായി വ്യാപകമായ പരിശോധനയാണ് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരുന്നത്. ഡിസംബർ അവസാന വാരം തുടക്കമിട്ട കാമ്പയിൻ ഇപ്പോഴും തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തിലേറെ പേരെയാണ് ഇതിനോടകം പോലീസ് പിടികൂടിയത്. രേഖകൾ ഹാജരാക്കുന്നവരെ വിട്ടയക്കുന്നുണ്ടെങ്കിലും ഇന്ത്യക്കാർ ഉൾപ്പെടെ ആയിരങ്ങൾ ഇപ്പോഴും നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ എംബസ്സി പൌരന്മാർക്ക് മുന്നറിയിപ്പ് നിർദേശം നല്കിയത്.

കുവൈത്തിൽ ജോലി ചെയ്യുന്ന മുഴുവൻ ആളുകളും രാജ്യത്തെ തൊഴിൽ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും താമസാനുമതിയുടെ കാലാവധി കഴിഞ്ഞിട്ടും കുവൈത്തിൽ തങ്ങുന്നത് കടുത്ത നിയമ ലംഘനമാണെന്നും സർക്കുലറിൽ പറയുന്നു. ഗാർഹിക വിസയിലുള്ളവർ സ്വകാര്യ സ്ഥാപനങ്ങളിലോ കണ്‍സ്ട്രക്ഷൻ സൈറ്റുകളിലോ ജോലി ചെയ്യുന്നതും കുറ്റകരമാണ്. ആവശ്യമായ തിരിച്ചറിയൽ രേഖകൾ കൈവശം വെക്കാതെ പുറത്തിറങ്ങരുതെന്നും എംബസ്സി ഓർമിപ്പിച്ചു. നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നവരിൽ പാസ്പോർട്ട്‌ കൈവശമില്ലത്തവർക്ക് എംബസ്സി എമർജൻസി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ഈ വർഷം നാല് മാസത്തിനിടെ 2220 എമർജൻസി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുവൈത്തിൽ അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എമർജൻസി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സഹായങ്ങൾ തുടരുമെന്നും ഇന്ത്യൻ എംബസ്സി വ്യക്തമാക്കി.

TAGS :

Next Story