കുവൈത്തില്‍ ടാക്സി, ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു
കുവൈത്തില്‍ ടാക്സി, ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു
ടാക്സി, ബസ് സർവീസുകളുടെ നിരക്കിൽ ഗണ്യമായ വർധനനാണ് വരുത്തിയിരിക്കുന്നത് . എയർപോർട്ട് ലിമോസിൻ സേവനങ്ങൾക്കും നിരക്ക് വർധിപ്പിച്ചിട്ടുണ്ട്
കുവൈത്തിൽ പൊതു ഗതാഗത നിരക്കുകൾ വർദ്ധിപ്പിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു . ടാക്സി, ബസ് സർവീസുകളുടെ നിരക്കിൽ ഗണ്യമായ വർദ്ധനവാണു വരുത്തിയിരിക്കുന്നത് . എയർപോർട്ട് ലിമോസിൻ സേവനങ്ങൾക്കും നിരക്ക് വർധിപ്പിച്ചിട്ടുണ്ട് . ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹ് ആണ് ചൊവ്വാഴ്ച വൈകീട്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്തെ ടാക്സി സർവീസുകളെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ആഭ്യന്തര മന്ത്രാലയം പുതിയ താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ചു സ്‌പെഷ്യൽ ടാക്സികൾക്കു 500 ഫിൽസും , കാൾ ടാക്സികൾക്കു 600 ഫിൽസും റോമിങ് ടാക്സികൾക്കു 350 ഫിൽസും ആണ് മിനിമം ചാർജ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും സ്പെഷ്യൽ ടാക്സിക്ക് 150 ഫില്‍സും കാൾ ടാക്സിക്ക് 200 ഫിൽസും റോമിങ് ടാക്സിക്ക് 125 ഫിൾസും വീതം നൽകണം .
വിവിധ ഇനം ടാക്സികളുടെ വെയ്റ്റിങ് ചാർജിലും ഉണ്ട് നിരക്ക് വ്യത്യാസം . കാൾ ടാക്സികൾക്കു മിനിറ്റൊന്നിനു 70 ഫിൽസും സ്പെഷ്യൽ ടാക്സികൾക്കു 50 ഫിൽസും റോമിങ് ഗണത്തിൽ പെട്ട ടാക്സികൾക്കു 40 ഫിൽസും ആണ് വെയ്റ്റിങ് ചാർജ് . റോഡിലെ തടസ്സം മൂലമോ മറ്റോ ഉണ്ടാകുന്ന കാത്തിരിപ്പിന്റെ പേരിൽ വെയ്റ്റിങ് ചാർജ് ഈടാക്കാൻ പാടില്ലെന്നു ഉത്തരവിൽ എടുത്തു പറയുന്നു . . എയര്‍പോര്‍ട്ട് ലിമോസിൻ താരിഫിലും വർദ്ധനയുണ്ട് .
പുതിയ ഉത്തരവ് പ്രകാരം കുവൈത്ത് സിറ്റിക്കകത്തു 150 ഫിൽസാണ് ബസ് ചാർജ് . സിറ്റിയിൽ നിന്ന് മൂന്നാം റിംഗ് വരെയുള്ള ദൂരത്തിനു നിലവിലെ 200 ഫിൽസ് മതിയാകും. നാല് അഞ്ചു ആറു റിംഗ് റോഡ് പരിധികളിൽ യഥാക്രമം 250 300 350 എന്നിങ്ങനെ നിരക്ക് കൂടും. ഫിൻതാസ് 500 ഫിൽസ് , ഫഹാഹീൽ അഹമ്മദി ,ജഹ്റ 600 ഫിൽസ് . സാൽമി നുവൈസീബ് രണ്ടര ദിനാർ എന്നിങ്ങനെയാണ് കുവൈറ്റ് സിറ്റിയിൽ നിന്നുള്ള ബസ് ചാർജുകൾ .താഴന്ന വരുമാനക്കാരും യാത്രക്കായി പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരുമായ പ്രവാസികൾക്കു ഇരുട്ടടിയാകുന്നതാണ് നിരക്ക് വർധന . അതെ സമയം ടാക്സി മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അപ്രതീക്ഷിത നേട്ടവും
Adjust Story Font
16