Quantcast

ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും മക്കയിലെത്തി

MediaOne Logo

Jaisy

  • Published:

    8 May 2018 11:20 PM GMT

ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും മക്കയിലെത്തി
X

ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും മക്കയിലെത്തി

ഒരു ലക്ഷത്തിമുപ്പത്തി ആറായിരത്തോളം ഹാജിമാരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയത്

ഹജ്ജ് കര്‍മങ്ങളിലേക്ക് നീങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാരും മക്കയിലെത്തി. ഒരു ലക്ഷത്തിമുപ്പത്തി ആറായിരത്തോളം ഹാജിമാരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയത്. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി സ്വകാര്യ ഗ്രൂപ്പുകളിലെ ഹാജിമാരും നാളെയോടെ മക്കയിലെത്തും.

കേന്ദ്രഹജ്ജ് കമ്മറ്റി വഴി 1,00,020 പേര്‍ക്കും സ്വകാര്യഗ്രൂപ്പ് വഴി 36,000 പേര്‍ക്കുമാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിന് അനുമതി ലഭിച്ചത്. അടിയന്തര കാരണങ്ങളാല്‍ അവസാന നിമിഷം യാത്ര റദ്ദാക്കിയ ഏതാനും പേരൊഴികെ മുഴവന്‍ പേരും ഇന്ന് രാവിലെയോടെ മക്കയിലെത്തി. ജിദ്ദയിലെയും മദീനയിലയും ഹജ്ജ് ടെര്‍മിനലുകള്‍ അടച്ചു. കേരളത്തില്‍ നിന്നുള്ള വിമാനമാണ് അവസാനം എത്തിയത്. രാത്രി ഒന്‍പതുമണിക്ക് ജിദ്ദ വിമാനത്താവളത്തില്‍ എത്തിയ കൊച്ചിയില്‍ നിന്നും വിമാനത്തിലെ തീര്‍ഥാടകര്‍ മണിക്കൂറുകള്‍ എടുത്താണ് പുറത്തിറങ്ങിയത്. മക്കയിലെത്തിയ തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു. ഹജ്ജ് കമ്മറ്റി വഴി എത്തിയ 36,000 പേര്‍ക്ക് ഹമറിനടുത്ത് ഗ്രീന്‍ കാറ്റഗറിയിലും 64,000 പേര്‍ക്ക് അസീസിയയിലുമാണ് താമസസൗകര്യം ഒരുക്കിയത്. കേരളത്തില്‍ നിന്ന് പതിനയ്യായിരത്തിലധികം ഹാജിമാരാണ് ഇത്തവണയുള്ളത്. ഇതില്‍ സ്വകാര്യഗ്രൂപ്പ് വഴിയത്തെിയവരില്‍ ഭൂരിഭാഗവും മദീനയിലാണിപ്പോഴുള്ളത്. നാളെ ഉച്ചയോടെ മുഴുവന്‍ പേരും മദീനയില്‍ നിന്നും ഇവര്‍ തിരിക്കും. ഇന്ത്യയില്‍ നിന്നത്തെിയ ഹാജിമാര്‍ക്ക് ഇതു വരെ കാര്യമായ പ്രയാസങ്ങളൊന്നുമുണ്ടായിട്ടില്ല.

ഇരുനൂറ് പേര്‍ക്ക് ഒരാള്‍ എന്ന നിലയിലാണ് സംസ്ഥാന ഹജ്ജ് കമ്മറ്റി വളണ്ടിയര്‍മാരെ നിശ്ചയിച്ചത്. അതോടൊപ്പം തീര്‍ഥാടകരെ സഹായിക്കാന്‍
കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ സംഘടനകള്‍ കൂടി പ്രവര്‍ത്തിക്കുന്നകിനാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നുണ്ട്. കനത്ത ചുടുള്ള കാലാവസ്ഥയാണ് മക്കയില്‍. 48ഡിഗ്രിക്ക് മുകളിലാണ് ചൂട്. എല്ലാവരും ധാരാളം വെള്ളം കുടിക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നിര്‍ദ്ദേശിച്ചു.

TAGS :

Next Story