Quantcast

സ്വദേശികള്‍ക്ക് രാജ്യത്ത് വന്‍ തൊഴിലവസരമെന്ന് സൌദി

MediaOne Logo

Alwyn K Jose

  • Published:

    8 May 2018 7:48 PM GMT

സ്വദേശികള്‍ക്ക് രാജ്യത്ത് വന്‍ തൊഴിലവസരമെന്ന് സൌദി
X

സ്വദേശികള്‍ക്ക് രാജ്യത്ത് വന്‍ തൊഴിലവസരമെന്ന് സൌദി

തെരഞ്ഞെടുത്ത മേഖലകളില്‍ ചില തൊഴിലുകള്‍ സന്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വദേശി യുവതി യുവാക്കള്‍ക്ക് അനുയോജ്യമായ ധാരാളം തൊഴിലവസരങ്ങള്‍ സ്വകാര്യ മേഖലയില്‍ ലഭ്യമാണെന്ന് സൌദി തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി പറഞ്ഞു. ആവശ്യമായ സാഹചര്യത്തില്‍ വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുത്ത മേഖലകളില്‍ ചില തൊഴിലുകള്‍ സന്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് 90 ലക്ഷത്തിലധികം വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. സ്വദേശികള്‍ക്ക് തൊഴില്‍ ആവശ്യമായി വരുന്പോള്‍ വിദേശികളെ മാറ്റി അനുയോജ്യമായ തസ്തികകളില്‍ സ്വദേശികളെ നിയമിക്കുമെന്ന് സൌദി തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് അല്‍ ഹഖ്ബാനി പറഞ്ഞു. തൊഴില്‍ സാധ്യതകളെക്കുറിച്ച് ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു. മൊബൈല്‍ മേഖലയിലെ സ്വദേശിവത്കരണം വിജയം കണ്ട സാഹചര്യത്തില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം ഏര്‍പ്പെടുത്താന്‍ സഹായകമായ ഇതര മേഖലകള്‍ അന്വേഷിച്ചുവരികയാണ്.

സ്വദേശികള്‍ തൊഴില്‍ വിപണിയിലെ ജീവനക്കാര്‍ എന്നതിലുപരി നിക്ഷേപകരാകണമെന്നാണ് തൊഴില്‍ മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. മൊബൈല്‍ ഫോണ്‍ മേഖലയില്‍ ഇതാണ് സംഭവിച്ചതെന്നും ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി പറഞ്ഞു. രാജ്യത്തെ ചില പ്രവിശ്യകളില്‍ ഏതാനും തൊഴില്‍ മേഖലകള്‍ സമ്പൂര്‍ണമായി സ്വദേശിവത്കരിക്കാനുള്ള പദ്ധതിയുണ്ട്. എല്ലാ പ്രവിശ്യയുടെയും പ്രകൃതി ഒരുപോലെയല്ല. അക്കാര്യം പരിഗണിച്ച് അതാത് പ്രവിശ്യകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം സാധ്യമാകുന്ന തൊഴിലുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കും. രാജ്യത്ത് പൊതുവായി നടപ്പാക്കുന്നതിനുപകരം അതാത് പ്രവിശ്യകളില്‍ മാത്രം നടപ്പാക്കും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞുവരികയാണെന്നും തൊഴില്‍ മന്ത്രി പറഞ്ഞു.

TAGS :

Next Story