Quantcast

മലര്‍വാടി ബഹ്റൈന്‍ ഘടകം ബലോത്സവം സംഘടിപ്പിച്ചു

MediaOne Logo

admin

  • Published:

    8 May 2018 9:44 AM GMT

മലര്‍വാടി ബഹ്‌റൈന്‍ ഘടകം സംഘടിപ്പിച്ച ബാലോത്സവം കുട്ടികളുടെ വിപുലമായ പങ്കാളിത്തത്തോടെ നടന്നു.

മലര്‍വാടി ബഹ്‌റൈന്‍ ഘടകം സംഘടിപ്പിച്ച ബാലോത്സവം കുട്ടികളുടെ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. 600 ഓളം കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ വിജ്ഞാനത്തിനും വിനോദത്തിനുമായി ധാരാളം പരിപാടികള്‍ സംഘാടകര്‍ ഒരുക്കിയിരുന്നു.

കളിയും ചിരിയും എന്ന പേരില്‍ മലര്‍വാടി ബഹ് റൈന്‍ ഘടകം സംഘടിപ്പിച്ച സംഗമം പങ്കെടുക്കാനെത്തിയ നൂറുകണക്കിന് കുട്ടികള്‍ ചേര്‍ന്ന് ആഘോഷമാക്കി മാറ്റി. കളിയും കാര്യവും സമന്വയിപ്പിച്ച് കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി വൈജ്ഞാനിക വിനോദ പരിപാടികള്‍ സംഘാടകര്‍ ഒരുക്കിയിരുന്നു. മലര്‍വാടി ജിസിസി കോര്‍ഡിനേറ്റര്‍ സഫയര്‍ മുഹമ്മദ്, മുന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ അക്ബര്‍ വാണിയമ്പലം, നൗഫല്‍ തുടങ്ങിയവര്‍ കുട്ടികളുമായി സംവദിച്ചു. ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ നദ് വി പരിപാടി ഉദ്ഘാടനം ചെയ്തു. അഞ്ചിനും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍ എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചായിരുന്നു മത്സരങ്ങള്‍ നടത്തിയത്. മലര്‍വാടി കോര്‍ഡിനേറ്റര്‍ സാജിദ സലിം, പ്രോഗ്രാം കണ്‍വീനര്‍മാരായ കെ.എം മുഹമ്മദ് , ബദ്‌റുദ്ദീന്‍, ഫ്രന്റ്‌സ് വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ് വി, ജനറല്‍സെക്രട്ടറി എം.എം സുബൈര്‍, ,തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഖലീല്‍ റഹ്മാന്‍ പരിപാടി നിയന്ത്രിച്ചു. പരിപാടി വീക്ഷിക്കാനത്തെിയ രക്ഷിതാക്കള്‍ക്കായി കിംസ് മെഡിക്കല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ സൗജന്യ വൈദ്യ പരിശോധന 200 ഓളം പേര്‍ ഉപയോഗപ്പെടുത്തി. രക്ഷിതാക്കള്‍ക്കായി ഒരുക്കിയ സമാന്തര ട്രെയ്‌നിംഗ് സെഷനിലും നിരവധി പേര്‍ പങ്കെടുത്തു.

TAGS :

Next Story