Quantcast

ഖത്തറിനെ തിരിച്ചുവിളിച്ച്​ ദുബൈ ഭരണാധികാരി ശൈഖ്​ മുഹമ്മദിന്റെ കവിത

MediaOne Logo

Jaisy

  • Published:

    8 May 2018 10:30 AM GMT

ഖത്തറിനെ തിരിച്ചുവിളിച്ച്​  ദുബൈ ഭരണാധികാരി ശൈഖ്​ മുഹമ്മദിന്റെ കവിത
X

ഖത്തറിനെ തിരിച്ചുവിളിച്ച്​ ദുബൈ ഭരണാധികാരി ശൈഖ്​ മുഹമ്മദിന്റെ കവിത

അപാകതകൾ തിരുത്തി ജിസിസി കൂട്ടായ്മയുടെ ഭാഗമാകുന്നതു മാത്രമാണ് ഖത്തറിന്​ ഗുണകരം

ഗൾഫ്​ കൂട്ടായ്മയിലേക്ക്​ ഖത്തർ തിരികെ വരണം എന്നഭ്യർഥിച്ച്​ ദുബൈ ഭരണാധികാരി ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തും. ഒറ്റക്കു നിൽക്കുന്നവരെ എളുപ്പം ചെന്നായ പിടിക്കും എന്ന പ്രവാചക വാക്യം മറക്കരുതെന്നും ഖത്തറിനെ ഉണർത്താനും ശൈഖ്​ മുഹമ്മദ്​ മറന്നില്ല.

പാത വ്യക്തമാണ്​ എന്ന ശീർഷകത്തിൽ കുറിച്ച സുദീർഘ കവിതയിലൂടെയാണ്​ നിലപാട്​ മാറ്റി ഖത്തർ ജിസിസി കൂട്ടായ്മയിലേക്ക്​ മടങ്ങി വരണമെന്ന്​ യുഎഇ വൈസ്​ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ആവശ്യപ്പെടുന്നത്​. ഒരുമിച്ചു നിൽക്കേണ്ട നിർണായക സന്ദർഭമാണിത്​. വെറുപ്പിന്​ വിടനൽകി ഒറ്റ ഹൃദയത്തോടെ പരസ്പരം ​ചേർന്നു നിൽക്കേണ്ട സമയം കവിതയിൽ ശൈഖ്​ മുഹമ്മദ്​ കുറിച്ചു​.

അയൽപക്ക സൗഹൃദങ്ങളെ ഏറ്റവും വിലമതിക്കുന്ന രാജ്യമാണ്​ യുഎഇ. അത്​ ഇനിയും അങ്ങനെ തന്നെ തുടരുമെന്നും ശൈഖ്​ മുഹമ്മദ്​ വ്യക്തമാക്കുന്നു. അപാകതകൾ തിരുത്തി ജിസിസി കൂട്ടായ്മയുടെ ഭാഗമാകുന്നതു മാത്രമാണ് ഖത്തറിന്​ ഗുണകരം.

കവിതയിൽ യുഎഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രീം കമാണ്ടറും അബൂദബി കിരീടാവകാശിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനെ പ്രകീർത്തിക്കുന്നുമുണ്ട്​. ​ദുബൈ ഭരണാധികാരി. തങ്ങൾ ഒരുമിച്ചു നിന്ന്​ ഒരേ വികാരത്തോടെയാണ്​ യുഎഇക്കു വേണ്ടി നിലയുറപ്പിക്കുന്നതെന്നും കവിതയിൽ ശൈഖ്​ മുഹമ്മദ്​ കുറിച്ചു. സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ്​ ശൈഖ്​ മുഹമ്മദിന്റെ കവിതക്ക്​ ലഭിച്ചത്​.

TAGS :

Next Story