വിസാ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന രാജ്യങ്ങളിൽ നിന്ന് ഈ വർഷം കുവൈത്തിലെത്തിയത് അരലക്ഷത്തോളം പേർ
വിസാ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന രാജ്യങ്ങളിൽ നിന്ന് ഈ വർഷം കുവൈത്തിലെത്തിയത് അരലക്ഷത്തോളം പേർ
പാകിസ്താൻ , ബംഗ്ലാദേശ് , ഇറാൻ , ഇറാഖ് , അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് തൊഴിൽ വിസയിലും അല്ലാതെയും എത്തിയവരുടെ കണക്കാണിത്
നേരത്തെ വിസാ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന അഞ്ചു രാജ്യങ്ങളിൽ നിന്ന് ഈ വർഷം കുവൈത്തിലെത്തിയത് അരലക്ഷത്തോളം പേർ . പാകിസ്താൻ , ബംഗ്ലാദേശ് , ഇറാൻ , ഇറാഖ് , അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് തൊഴിൽ വിസയിലും അല്ലാതെയും എത്തിയവരുടെ കണക്കാണിത് . പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി നല്കവേ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് സുലൈമാൻ അൽ ജാറള്ളയാണ് പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത്.
2016 ഡിസംബർ മുതൽ 2017 ജൂലൈ വരെയുള്ള കാലയളവിൽ പാക്കിസ്ഥാൻ അഫ്‌ഗാനിസ്ഥാൻ ബംഗ്ലാദേശ് ഇറാൻ ഇറാഖ് എന്നീ അഞ്ചു രാജ്യങ്ങളിൽ നിന്നു 47826 പേരാണ് വിവിധ വിസ കാറ്റഗറികളിൽ കുവൈത്തിലെത്തിയത് . 37755 ബംഗ്ളാദേശുകാർ , 6204 പാകിസ്താനികൾ, 2353 ഇറാഖ് പൗരന്മാർ , 1297 ഇറാനികൾ , 217 അഫ്‌ഗാനികൾ എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള എണ്ണം . തൊഴിലെടുക്കാൻ വന്നവരും ആശ്രിത വിസയിലെത്തിയവരും സന്ദർശകരും ഉൾപ്പെടെയുള്ള കണക്കാണിത് . സർക്കാർ തസ്തികകളിലേക്ക് 984 പേർ എത്തിയതായും ആഭ്യന്തര മന്ത്രി പാർലിമെന്റിൽ അറിയിച്ചു . സ്വദശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ സർക്കാർ മുന്നോട്ടു വരണമെന്ന് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു . സ്വദേശി യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണെന്നു റിയാദ് അൽ അദസാനി എംപി പറഞ്ഞു. 83 ശതമാനവും വിദേശികളും 17 ശതമാനം സ്വദേശികളും എന്നതാണ് രാജ്യത്തെ തൊഴിൽ വിപണിയിലെ അനുപാതം. ഇക്കാര്യം സർക്കാർ ഗൗരവത്തിലെടുക്കണമെന്നും സർക്കാർ മേഖയിലേതു പോലെ തന്നെ സ്വകാര്യ മേഖലയിലും സ്വദേശി യുവാക്കൾക്ക് മുൻഗണന നൽകണമെന്നും എംപി ആവശ്യപ്പെട്ടു .
Adjust Story Font
16