ഗതാഗത നിയമങ്ങൾ വീണ്ടും കടുപ്പിച്ചു കുവൈത്ത്
ഗതാഗത നിയമങ്ങൾ വീണ്ടും കടുപ്പിച്ചു കുവൈത്ത്
ഡ്രൈവറെ കൂടാതെ മുന്നിലിരിക്കുന്ന യാത്രകാരൻ സീറ്റ് ബെൽട്ടില്ലെങ്കിലും ഇരു ചക്രവാഹനമോടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും വാഹനം കസ്റ്റഡിയിലെടുക്കും
ഗതാഗത നിയമങ്ങൾ വീണ്ടും കടുപ്പിച്ചു കുവൈത്ത്. ഡ്രൈവറെ കൂടാതെ മുന്നിലിരിക്കുന്ന യാത്രകാരൻ സീറ്റ് ബെൽട്ടില്ലെങ്കിലും ഇരു ചക്രവാഹനമോടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും വാഹനം കസ്റ്റഡിയിലെടുക്കും. നിയമം പ്രാബല്യത്തിലായതുമുതൽ 80 വാഹനങ്ങൾ പിടിച്ചെടുത്തതായി ട്രാഫിക്ക് വകുപ്പ് അറിയിച്ചു.
പാതയോരങ്ങളിലും നടപ്പാതകളിലും വാഹനം പാർക്ക് ചെയ്താലും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ കയ്യിലെടുത്ത് ഉപയോഗിച്ചാലും വാഹനം രണ്ടുമാസത്തേക്കു കസ്റ്റഡിയിൽ വെക്കുമെന്നു ഉത്തരവ് ഞായറാഴ്ച മുതലാണ് പ്രാബല്യത്തിലായത് . ഉത്തരവിന്റെ പരിധിയിൽ രണ്ടു നിയമലംഘനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് അധികൃതർ നിയമം കടുപ്പിച്ചത് . ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജറാഹ് ഭേദഗതിക്ക് അംഗീകാരം നൽകിയതായി മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വകുപ്പ് അറിയിച്ചു. ഡ്രൈവറെപ്പോലെ മുന്നിരിക്കുന്നയാളും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നേരത്തെ നിയമം ഉണ്ടെങ്കിലും ഇനി മുതൽ വാഹനം കസ്റ്റഡിയിലെടുക്കാൻ കാരണമാകുന്ന കുറ്റങ്ങളുടെ ഗണത്തിലാണ് ഇത് ഉൾപ്പെടുക .ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാലും രണ്ടുമാസത്തേക്കു വണ്ടി പിടിച്ചു വയ്ക്കും . പുതിയ ഗതാഗത നിയമം പ്രാബല്യത്തിലായതു മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 80ഓളം വാഹനങ്ങൾ കസ് റ്റഡിയിലെടുത്തതായി മന്ത്രാലയം അറിയിച്ചു.
Adjust Story Font
16