Quantcast

വിസ്മയക്കാഴ്ചയൊരുക്കി കാര്‍ട്ടൂണിസ്റ്റ്; 30 സെക്കന്‍ഡുകൊണ്ട് നിഴല്‍ രൂപം

MediaOne Logo

Jaisy

  • Published:

    8 May 2018 12:56 AM GMT

വിസ്മയക്കാഴ്ചയൊരുക്കി കാര്‍ട്ടൂണിസ്റ്റ്; 30 സെക്കന്‍ഡുകൊണ്ട് നിഴല്‍ രൂപം
X

വിസ്മയക്കാഴ്ചയൊരുക്കി കാര്‍ട്ടൂണിസ്റ്റ്; 30 സെക്കന്‍ഡുകൊണ്ട് നിഴല്‍ രൂപം

അറബ് ലോകത്തെ അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റ് കൂടിയാണ് ഇദ്ദേഹം

മുന്നിലെത്തുന്ന ആരുടെയും രൂപം 30 സെക്കന്റഡ് കൊണ്ട് കടലാസില്‍ കത്രികകൊണ്ട് വെട്ടിയുണ്ടാക്കുന്ന കലാകാരന്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ വിസ്മയമായി മാറുകയാണ്. അറബ് ലോകത്തെ അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റ് കൂടിയാണ് ഇദ്ദേഹം.

ഇത് ഹാമിദ് അത്താ... മുന്നില്‍ ആരെത്തിയാലും ഇദ്ദേഹം ദാ ഇങ്ങനെ വെട്ടി ശരിപ്പെടുത്തിയെടുക്കും. സ്വന്തം നിഴല്‍ രൂപം കണ്ട് അന്തംവിട്ട് നില്‍കുന്നവരെ ഇവിടെ കാണാം. 37 വര്‍ഷം യുഎഇയിലെ അല്‍ഖലീജ് ദിനപത്രത്തിലെ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റായിരുന്നു സുഡാന്‍ സ്വദേശിയായ ഹാമിദ് അത്താ. ചൈനയില്‍ നിന്നാണ് ഈ കത്രിക വിദ്യ സ്വായത്തമാക്കിയത്.

ഷാഡോ കട്ട് എന്നറിയപ്പെടുന്ന ഈ രീതില്‍ മനുഷ്യരുടെ നിഴല്‍രൂപം വെട്ടുയെടുക്കുന്ന അറബ് മേഖലയിലെ ഏക കലാകാരന്‍ എന്ന ഖ്യാതിയും ഹാമദിന് സ്വന്തം. തന്റെ കാര്‍ട്ടൂണ്‍ സമാഹരങ്ങള്‍ പുസ്തകരൂപത്തിലാക്കിയാണ് ഇദ്ദേഹം മേളയിലെത്തിയത്. പുസ്തകം വാങ്ങുന്നവര്‍ക്ക് അവരുടെ സ്വന്തം നിഴല്‍ രൂപം സൗജന്യമാണ്.

TAGS :

Next Story