യുഎഇയില്‍ സ്വര്‍ണത്തെ വാറ്റില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്
യുഎഇയില്‍ സ്വര്‍ണത്തെ വാറ്റില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്
വാറ്റ് ഏര്‍പ്പെടുത്തിയതിന് പിന്നാലെ സ്വര്‍ണ വില്‍പനയിലുണ്ടായ ഇടിവ് കണക്കിലെടുത്ത് നിയമത്തില്‍ മാറ്റമുണ്ടായേക്കുമെന്ന് യുഎഇ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
യുഎഇയില്‍ സ്വര്‍ണത്തെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. വാറ്റ് ഏര്‍പ്പെടുത്തിയതിന് പിന്നാലെ സ്വര്‍ണ വില്‍പനയിലുണ്ടായ ഇടിവ് കണക്കിലെടുത്ത് നിയമത്തില്‍ മാറ്റമുണ്ടായേക്കുമെന്ന് യുഎഇ ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനുവരിയില്‍ വാറ്റ് നടപ്പാക്കിയതോടെ സ്വര്‍ണവിപണിയുടെ ഹബ്ബായി അറിയപ്പെടുന്ന യുഎഇയിലെ സ്വര്‍ണ വില്‍പനയില്‍ 30 ശതമാനം മുതല്‍ 50 ശതമാനം വരെ ഇടിവുണ്ടായി എന്നാണ് കണക്കാക്കുന്നത്. വിപണിയിലെ ഈ പ്രതിസന്ധി മറികടക്കാന്‍ സ്വര്‍ണത്തിന്റെ വിലക്ക് 5 ശതമാനം വാറ്റ് ഈടാക്കുന്നതിന് പകരം പണിക്കൂലിക്കും മറ്റും മൂല്യവര്‍ധിത നികുതി ഈടാക്കുന്നതിനെ കുറിച്ചാണ് ഫെഡറല്‍ ടാക്സ് അതോറിറ്റി ആലോചിക്കുന്നത്. സ്വര്‍ണം മൊത്ത വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ചില്ലറ വില്‍പനരംഗത്ത് പ്രവര്‍ത്തിക്കുന്നവരും നേരത്തേ ഇത്തരമൊരു ആവശ്യം സര്‍ക്കാറിന് മുന്നില്‍വെച്ചിരുന്നു. ദുബൈ ഗോള്‍ഡ് ആന്‍റ് ജ്വല്ലറി ഗ്രൂപ്പ്, ജിസിസി ഫെഡറേഷന്‍ ഓഫ് ചേംബര്‍ ഓഫ് കോമേഴ്സ് എന്നിവ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ സ്വര്‍ണവിപണിക്ക് വാറ്റ് ഒഴിവാകുന്ന പ്രത്യേക ഫ്രീസോണ്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണ്. ദുബൈയിലെ അല്‍മാസ് ടവര്‍ ഇത്തരമൊരു ഫ്രീസോണ്‍ ആകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Adjust Story Font
16