ദുബൈയില്‍ വാഹനാപകടത്തിന് പിഴ 400 ദിര്‍ഹമാക്കി
ദുബൈയില്‍ വാഹനാപകടത്തിന് പിഴ 400 ദിര്‍ഹമാക്കി
അപകട സ്ഥലം പരിശോധിക്കുന്നതിന് ഫീസ് ഈടാക്കുമെന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു
ദുബൈയില്‍ അപകടമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കുള്ള പിഴ 400 ദിര്‍ഹമാക്കി ഉയര്‍ത്തി. ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പാസാക്കിയ നിയമം നിലവില്‍ വന്നതായി പൊലീസ് അറിയിച്ചു. എന്നാല്‍ അപകട സ്ഥലം പരിശോധിക്കുന്നതിന് ഫീസ് ഈടാക്കുമെന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു.
ദുബൈ പൊലീസിന്റെ 14 സേവനങ്ങള്‍ക്ക് ഫീസ് നിശ്ചയിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.
അപകടത്തില്‍ പെട്ട കാര്‍ റോഡില്‍ നിന്ന് മാറ്റി പിടിച്ചെടുക്കല്‍ കേന്ദ്രത്തില്‍ സൂക്ഷിക്കാന്‍ ദിവസം 100 ദിര്‍ഹം ഫീസ് നല്‍കണം. കാറോ മോട്ടോര്‍സൈക്കിളോ വേറൊരു വാഹനത്തില്‍ കയറ്റി കൊണ്ടുപോകണമെങ്കില്‍ 500 ദിര്‍ഹം നല്‍കണം. ഹെവി ട്രക്കുകള്‍ക്ക് 1000 ദിര്‍ഹവും ക്രെയിനുകള്‍, കണ്ടെയിനറുകള്‍ എന്നിവക്ക് 2000 ദിര്‍ഹവുമാണ് നിരക്ക്. ഹെവി ട്രക്ക് റോഡില്‍ നിന്ന് മാറ്റാന്‍ 200 ദിര്‍ഹം നല്‍കണം.
പൊലീസിന്റെ വാഹനം പിടിച്ചെടുക്കല്‍ കേന്ദ്രത്തില്‍ സൂക്ഷിക്കാന്‍ പ്രതിദിന ഫീസ് 100 ദിര്‍ഹമാണ്. ഗതാഗത അപകട റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് 100 ദിര്‍ഹവും ട്രാഫിക് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 150 ദിര്‍ഹവും ഈടാക്കും. രാത്രി ജോലി പെര്‍മിറ്റിന് 100 ദിര്‍ഹവും നഷ്ടപ്പെട്ട സര്‍ഫിക്കറ്റിന് പകരം ലഭിക്കാന്‍ 50 ദിര്‍ഹവും നല്‍കണം.
റോഡപകടങ്ങളുമായി ബന്ധപ്പെട്ട ദുബൈയിലെ ആംബുലന്‍സ് സേവനങ്ങള്‍ക്കും ഫീസ് ഏര്‍പ്പെടുത്താന്‍ എക്സിക്യൂട്ടിവ് കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു. 6770 ദിര്‍ഹമാണ് ഈടാക്കുക.
അപകടം വരുത്തിയ വാഹന ഡ്രൈവറുടെ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഈ തുക നല്‍കേണ്ടത്. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ വളരെ വേഗത്തില്‍ പൊലീസ് സേവനം ലഭ്യമാകാന്‍ അബൂദബിയിലും ഷാര്‍ജ അടക്കമുള്ള വടക്കന്‍ എമിറേറ്റുകളിലും പ്രത്യേക ഫീസ് ഈടാക്കുന്ന സംവിധാനം നേരത്തെ പ്രാബല്യത്തിലുണ്ട്. 300 ദിര്‍ഹം നല്‍കിയാല്‍ പൊലീസിന്റെ സഈദ് വിഭാഗമാണ് 15 മിനിറ്റിനകം സേവനം ലഭ്യമാക്കുക.
Adjust Story Font
16