കുവൈത്തിൽ മയക്കു മരുന്ന് കേസിൽ മലയാളി യുവാവ് പിടിയില്‍
കുവൈത്തിൽ മയക്കു മരുന്ന് കേസിൽ മലയാളി യുവാവ് പിടിയില്‍
ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയാണ് പിടിയിലായത്
കുവൈത്തിൽ മയക്കു മരുന്ന് കേസിൽ മലയാളി യുവാവ് പിടിയിലായി . ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയാണ് പിടിയിലായത് .രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് മംഗഫിൽ വെച്ച് ഇയാൾ വലയിലായത് .കൂടെ താമസിച്ചിരുന്ന ശ്രീലങ്കക്കാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു .
ആവശ്യക്കാരനെന്ന വ്യാജേന രഹസ്യദൂതനെ വിട്ട് സ്ഥലം നിര്‍ണയിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കല്‍നിന്ന് ഒന്നരകിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫഹാഹീലിലെ താമസസ്ഥലത്തു നടത്തിയ റെയ്‌ഡിലാണ് താമസിച്ചിരുന്ന ശ്രീലങ്കൻ യുവതിയെ കസ്റ്റഡിയിലെടുത്തത്. താമസസ്ഥലത്തു നിന്ന് രണ്ടര കിലോ കഞ്ചാവ് കണ്ടെടുത്തു. തുടര്‍നടപടികള്‍ക്കായി ഇവരെ ആന്റി നാർക്കോട്ടിക് വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്. മലയാളി യുവാക്കൾ മയക്കു മരുന്ന് കേസുകളിൽ അകപ്പെടുന്ന സംഭവങ്ങൾ വർധിച്ചു വരുന്നതിൽ കുവൈത്തിലെ മലയാളി സമൂഹം ആശങ്കയിലാണ്. ലഹരി വിൽപ്പനക്കിടയിലും ചതിയിൽ പെട്ടും നിരവധി മലയാളികളാണ് കുവൈത്തിൽ ജയിലിൽ കഴിയുന്നത് . മയക്കു മരുന്ന് കേസിൽ ഉൾപ്പെട്ട മൂന്നു മലയാളികൾ വധ ശിക്ഷ കാത്തു കഴിയുകയാണ്.
Adjust Story Font
16