Quantcast

ശമ്പളം കിട്ടാതെ വലഞ്ഞ 10,500 തൊഴിലാളികള്‍ക്ക് കുടിശ്ശിക ലഭ്യമാക്കാന്‍ സഹായിച്ചതായി യുഎഇ

MediaOne Logo

Jaisy

  • Published:

    9 May 2018 2:33 PM GMT

ശമ്പളം കിട്ടാതെ വലഞ്ഞ 10,500 തൊഴിലാളികള്‍ക്ക് കുടിശ്ശിക ലഭ്യമാക്കാന്‍ സഹായിച്ചതായി യുഎഇ
X

ശമ്പളം കിട്ടാതെ വലഞ്ഞ 10,500 തൊഴിലാളികള്‍ക്ക് കുടിശ്ശിക ലഭ്യമാക്കാന്‍ സഹായിച്ചതായി യുഎഇ

ഇക്കാലയളവില്‍ 598 സ്ഥാപനങ്ങള്‍, 740 തൊഴിലാളി താമസയിടങ്ങള്‍, 870 പ്രവൃത്തിസ്ഥലങ്ങള്‍ എന്നിവയടക്കം ഉദ്യോഗസ്ഥര്‍ 2,200 പരിശോധനകള്‍ നടത്തിയതായും മന്ത്രാലയം അറിയിച്ചു

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ശമ്പളം കിട്ടാതെ വലഞ്ഞ 10,500 തൊഴിലാളികള്‍ക്ക് കുടിശ്ശിക ലഭ്യമാക്കാന്‍ സഹായിച്ചതായി യു.എ.ഇ മാനവ വിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയം. ഇക്കാലയളവില്‍ 598 സ്ഥാപനങ്ങള്‍, 740 തൊഴിലാളി താമസയിടങ്ങള്‍, 870 പ്രവൃത്തിസ്ഥലങ്ങള്‍ എന്നിവയടക്കം ഉദ്യോഗസ്ഥര്‍ 2,200 പരിശോധനകള്‍ നടത്തിയതായും മന്ത്രാലയം അറിയിച്ചു.

പരിശോധനയില്‍ 122 സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി. കരാര്‍ പ്രകാരമുള്ള ശമ്പളം നല്‍കാതിരിക്കല്‍, ശമ്പളം വൈകിക്കല്‍, അധികസമയ ജോലിക്ക് പ്രതിഫലം നിഷേധിക്കല്‍, പൊതു ഒഴിവ് ദിനങ്ങളില്‍ ജോലിക്കത്തെുന്നവര്‍ക്ക് നിയമപ്രകാരമുള്ള വേതനം നല്‍കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടത്തെിയതെന്ന് മന്ത്രാലയത്തിലെ പരിശോധനാകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മാഹിര്‍ ആല്‍ ഉബൈദ് പറഞ്ഞു. തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. തൊഴിലുടമകളെ ബോധവത്കരിക്കുകയെന്നതും പരിശോധനയുടെ ലക്ഷ്യമായിരുന്നു. തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും തൊഴില്‍നിയമത്തെ കുറിച്ച് അറിവ് പകര്‍ന്നു. നിശ്ചിത തീയതിയില്‍നിന്ന് പത്ത് ദിവസത്തില്‍ കൂടുതല്‍ ശമ്പളം വൈകുന്നതിനെതിരെ ജൂലൈയില്‍ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിനെ കുറിച്ച് തൊഴിലുടമകളെ ബോധ്യപ്പെടുത്തിയെന്നും മാഹിര്‍ ആല്‍ ഉബൈദ് അറിയിച്ചു.

പരിശോധകര്‍ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അവരുടെ സാഹചര്യങ്ങള്‍ പരിശോധിക്കുമെന്നും പരാതികള്‍ കുറിച്ചെടുക്കുമെന്നും പരിശോധനക്ക് നേതൃത്വം നല്‍കുന്ന സുല്‍ത്താന്‍ ആല്‍ സആദി അറിയിച്ചു. തൊഴിലിടങ്ങളിലെ ആരോഗ്യപരവും സുരക്ഷാപരവുമായ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്രദേശങ്ങളിലെ സ്ഥാപനങ്ങളും സന്ദര്‍ശിക്കും. താമസ സ്ഥലങ്ങളില്‍ മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും.

TAGS :

Next Story