Quantcast

നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് രെജിസ്ട്രേഷന് മികച്ച പ്രതികരണം

MediaOne Logo

Trainee

  • Published:

    9 May 2018 6:30 AM GMT

നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് രെജിസ്ട്രേഷന് മികച്ച പ്രതികരണം
X

നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് രെജിസ്ട്രേഷന് മികച്ച പ്രതികരണം

വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ കുവൈത്തിന്റെ പല ഭാഗങ്ങളിലും ഹെല്പ് ഡെസ്‌ക്കുകൾ പ്രവർത്തനം ആരംഭിച്ചു .


നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് രെജിസ്ട്രേഷന് പ്രവാസികളില്‍ നിന്നും മികച്ച പ്രതികരണം. വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ കുവൈത്തിന്റെ പല ഭാഗങ്ങളിലും ഹെല്പ് ഡെസ്‌ക്കുകൾ പ്രവർത്തനം ആരംഭിച്ചു .

വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്പ് ഡെസ്ക് കേന്ദ്രങ്ങളിൽ ദിവസവും നൂറു കണക്കിന് പേരാണ് അപേക്ഷ നല്‍കാനായി എത്തുന്നത്. ഫഹാഹീലിൽ സൂക്ക് സബ, യൂനിറ്റി സെന്‍റെര്‍, ദാറുസ്സലാം ഓഡിറ്റോറിയം, അബാസിയ പ്രവാസി ഓഡിറ്റോറിയം, ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയം , അബൂ ഹലീഫ തനിമ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ഹെല്പ് ഡെസ്‌ക്കുകൾ പ്രവർത്തിക്കുന്നത് . പാസ്സ്പോർട്ടിന്റെ വിസ പേജ് ഉള്‍പ്പെടെയുള്ള കോപ്പിയും , സിവിൽ ഐഡി കോപ്പി , രണ്ടു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ , എന്നിവയാണ് ആവശ്യമുള്ള രേഖകൾ.

രണ്ടു ദിനാറാണ് രെജിസ്ട്രേഷൻ ഫീസ്. കോപ്പികൾ അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തിയതായിരിക്കണം. ഞായര്‍ മുതല്‍ വ്യാഴം വരെ വൈകീട്ട് 6 മുതൽ ഒമ്പതു വരെയും, വെള്ളി ശനി ദിവസങ്ങളിൽ വൈകീട്ട് ആറുമുതൽ രാത്രി പത്തു മണി വരെയും ഹെൽപ്പ് ഡെസ്‌ക്കുകളിൽ അപേക്ഷാഫോറവും അവ പൂരിപ്പിക്കാനുള്ള സഹായവും ലഭ്യമായിരിക്കുമെന്നു വെൽഫെയർ കേരള അറിയിച്ചു .

കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ദിവസവും വൈകുന്നേരം ആറുമണി മുതല്‍ ഒമ്പതുമണി വരെ കലയുടെ അബ്ബാസിയ, സാല്‍മിയ, അബുഹലീഫ, ഫഹാഹീല്‍ മേഖല സെന്‍ററുകളിൽ ഫോറം പൂരിപ്പിക്കാനുള്ള സഹായികള്‍ ഉണ്ടാകും. കുവൈറ്റ് ഓ.ഐ.സി.സി യുടെ നോർക്ക രെജിസ്ട്രേഷൻ കാമ്പയിൻ വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് കാമ്പയിൻ.

TAGS :

Next Story