കുവൈത്തിലെ ഇന്ത്യന്‍ സാന്നിധ്യം ഒമ്പത് ലക്ഷത്തിലേക്ക്
കുവൈത്തിലെ ഇന്ത്യന്‍ സാന്നിധ്യം ഒമ്പത് ലക്ഷത്തിലേക്ക്
ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 10 ശതമാനം വളര്‍ച്ചയാണു രേഖപ്പെടുത്തിയത്
കുവൈത്തിലെ ഇന്ത്യന്‍ സാന്നിധ്യം ഒമ്പത് ലക്ഷത്തിലേക്ക്. കുടിയേറ്റ വിഭാഗത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 8,80,000 ഇന്ത്യക്കാര്‍ക്കാണ് കുവൈത്തില്‍ താമസാനുമതിയുള്ളത് . രേഖകളില്ലാതെ 28000 ഇന്ത്യക്കാര്‍ രാജ്യത്ത് കഴിയുന്നതായും ഇന്ത്യന്‍ എംബസി അറിയിച്ചു . കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 10 ശതമാനം വളര്‍ച്ചയാണു രേഖപ്പെടുത്തിയത്.
ഇന്ത്യക്കാരില്‍ പകുതിയിലേറെയും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് . വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി നാലര ലക്ഷവും ഗാര്‍ഹികമേഖലയില്‍ മൂന്ന് ലക്ഷവും ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു . ഡോക്ടര്‍, എന്‍ജിനീയര്‍, നഴ്‌സ് തുടങ്ങിയ തസ്തികകളില്‍ 27,000 പേര്‍ സര്‍ക്കാര്‍ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട് ആശ്രിത വിസയില്‍ ഉള്ള 1.1 ലക്ഷം ഇന്ത്യക്കാരില്‍ 42,000 പേര്‍ വിദ്യാര്‍ഥികളാണ്. കുവൈത്ത് പൊലീസിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തുള്ള അനധികൃത താമസക്കാരില്‍ 28,000 പേര്‍ ഇന്ത്യക്കാരാണെന്നും കഴിഞ്ഞ രണ്ടു മാസത്തിനിടെ 1,700 ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ടെന്നും എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Adjust Story Font
16