ദുബൈ മെട്രോ വെള്ളി, ശനി ദിവസങ്ങളില്‍ ഭാഗികമായി സര്‍വീസ് നിര്‍ത്തി വയ്ക്കും
ദുബൈ മെട്രോ വെള്ളി, ശനി ദിവസങ്ങളില്‍ ഭാഗികമായി സര്‍വീസ് നിര്‍ത്തി വയ്ക്കും
റെഡ് ലൈനില്‍ ജുമൈറ ലേക് ടവേഴ്സ്- ഇബ്നു ബതൂത്ത സ്റ്റേഷനുകള്‍ക്കിടയിലാണ് സര്‍വീസ് നിര്‍ത്തുക
ദുബൈ മെട്രോ വെള്ളി, ശനി ദിവസങ്ങളില്‍ ഭാഗികമായി സര്‍വീസ് നിര്‍ത്തി വയ്ക്കും. റെഡ് ലൈനില്‍ ജുമൈറ ലേക് ടവേഴ്സ്- ഇബ്നു ബതൂത്ത സ്റ്റേഷനുകള്‍ക്കിടയിലാണ് സര്‍വീസ് നിര്‍ത്തുക. ഈ സ്റ്റേഷനുകള്‍ക്കിടയില്‍ യാത്രക്കാര്‍ക്ക് പകരം സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പത്ത് ആഴ്ചക്കാലത്തേക്കാണ് വെള്ളി, ശനി ദിവസങ്ങളില്‍ ദുബൈ മെട്രോ റെഡ് ലൈനിലെ സര്‍വീസ് ഭാഗികമായി നിര്‍ത്തിവെക്കുന്നത്. ജുമൈറ ലേക്ക് ടവേഴ്സ്, ഇബ്നുബതൂത്ത സ്റ്റേഷനുകളില്‍ക്കിടയില്‍ ആഴ്ചയില്‍ രണ്ടുദിവസം മെട്രൊ സര്‍വീസ് ഉണ്ടാവില്ല. നഖീല്‍ ടവര്‍ ഹാര്‍ബര്‍ സ്റ്റേഷനില്‍ റൂട്ട് 2020 യുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ജെ എല്‍ ടി സ്റ്റേഷനില്‍ നിന്ന് ഇബ്നുബത്തൂത്തയിലേക്കും തിരിച്ചും സര്‍ക്കിള്‍ റൂട്ട് ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ എക്സ്ചേഞ്ച് ദിശയിലേക്ക് യാത്ര ചെയ്യുന്നവര്‍ ജുമൈറ ലേക്ക് ടവേഴ്സ് സ്റ്റേഷനില്‍ ഇറങ്ങി ബസില്‍ ഇബ്നുബതൂത്ത സ്റ്റേഷനിലേക്ക് പോകണം. അവിടെ നിന്ന് മെട്രോയില്‍ സഞ്ചാരം തുടരാം. റാശിദിയ ദിശയില്‍ യാത്രചെയ്യുന്നവര്‍ ഇബ്നുബതൂത്ത സ്റ്റേഷനിലിറങ്ങി ജെ എല്‍ ടി സ്റ്റേഷനിലേക്ക് ബസില്‍ പോകണം. ബസ് യാത്ര സൗജന്യമായിരിക്കും. വാരാന്ത്യദിവസങ്ങളിലാണ് സര്‍വീസ് മുടങ്ങുന്നത് എന്നതിനാല്‍ യാത്രക്കാരെ നിയന്ത്രണം കാര്യമായി ബാധിക്കില്ലെന്നാണ് കണക്കുകൂട്ടല്‍.
Adjust Story Font
16