ആറു രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി വിലക്ക് കുവൈത്ത് പിൻവലിച്ചു
ആറു രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി വിലക്ക് കുവൈത്ത് പിൻവലിച്ചു
രാജ്യങ്ങൾ പക്ഷിപ്പനി മുക്തമായെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് പക്ഷി ഇറച്ചി മുട്ട അനുബന്ധ ഉൽപന്നങ്ങൾ എന്നിവക്കെർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചത്
ആറു രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി വിലക്ക് കുവൈത്ത് പിൻവലിച്ചു . രാജ്യങ്ങൾ പക്ഷിപ്പനി മുക്തമായെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് പക്ഷി ഇറച്ചി മുട്ട അനുബന്ധ ഉൽപന്നങ്ങൾ എന്നിവക്കെർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചത്.
സ്വീഡൻ, പോളണ്ട്, ഹംഗറി, ആസ്ട്രേലിയ, ചിലി, ഫിലിപ്പീൻസ്, ജോർദാൻ എന്നിവിടങ്ങളിൽനിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കാണ് വാണിജ്യ മന്ത്രാലയം എടുത്തുമാറ്റിയത് . അമേരിക്കയിലെ ടെനീസി അലബാമ സംസ്ഥാനങ്ങളിൽ നിന്നുള്ള മുട്ട ഇറക്കുമതി പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട് . അതേസമയം ഇറക്കുമതി പുനരാരംഭിച്ചാലും ശക്തമായ നിരീക്ഷണം തുടരുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു . ഈ വര്‍ഷം തുടക്കത്തിൽ രാജ്യത്തെ ചിലഭാഗങ്ങളിൽ പക്ഷികളിൽ രോഗം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു ഇന്ത്യയുൾപ്പെടെ 21 രാജ്യങ്ങളിൽനിന്ന് പക്ഷികളും പക്ഷി ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനു കുവൈത്ത് വിലക്ക് ഏർപ്പെടുത്തിയത്.പക്ഷിപ്പനി മുക്തമായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയ സാഹചര്യത്തിൽ വിലക്ക് ഘട്ടംഘട്ടമായി പിൻവലിക്കുകയും മിക്ക രാജ്യങ്ങളിൽ നിന്നും ഇറക്കുമതി പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16